തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന മദ്യവിൽപ്പന രേഖപ്പെടുത്തി. 25-ാം തീയതി വരെയുള്ള 8 ദിവസത്തെ കണക്കുകൾ പ്രകാരം 771.29 കോടി രൂപയുടെ മദ്യമാണ് ബെവ്കോ ഔട്ട്‌ലെറ്റുകൾ വഴി വിറ്റഴിച്ചത്. ഉത്രാട ദിനത്തിൽ മാത്രം 126.31 കോടി രൂപയുടെ മദ്യം വിറ്റുപോയി.
ഈ ഉത്സവ സീസണിലെ ആദ്യ മൂന്ന് ദിവസങ്ങളിൽ 279.12 കോടി രൂപയുടെ മദ്യവ്യാപാരമാണ് നടന്നത്. കഴിഞ്ഞ വർഷം ഇതേ മൂന്ന് ദിവസങ്ങളിൽ 250.96 കോടി രൂപയുടെ വിൽപ്പന നടന്ന സ്ഥാനത്ത്, ഇത്തവണ 28.16 കോടി രൂപയുടെ അധിക വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലും ഔട്ട്‌ലെറ്റുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ലഭ്യമായ കണക്കുകൾ അനുസരിച്ച് ശനിയാഴ്ച മാത്രം 102.28 കോടി രൂപയുടെ മദ്യം വിറ്റുതീർന്നു. വരും ദിവസങ്ങളിലും വ്യാപാരം ഇനിയും വർദ്ധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഓണം സീസൺ തുടങ്ങിയത് മുതൽ ഇതുവരെ ആകെ 771.29 കോടി രൂപയുടെ മദ്യം വിറ്റഴിച്ചപ്പോൾ, മുൻവർഷം ഇതേ കാലയളവിൽ ഇത് 460.80 കോടി രൂപ മാത്രമായിരുന്നു.





