Malayali Media
Kerala

ശ്രീ ചട്ടമ്പി സ്വാമി ജയന്തി പുരസ്കാരം എ.വി. അനൂപിന് സമ്മാനിക്കും

25 Aug 20266 views 3 min read
ശ്രീ ചട്ടമ്പി സ്വാമി ജയന്തി പുരസ്കാരം എ.വി. അനൂപിന് സമ്മാനിക്കും
Advertisement

തിരുവനന്തപുരം: ശ്രീ ചട്ടമ്പി സ്വാമി സാംസ്കാരിക സമിതി ഏർപ്പെടുത്തിയ 22-ാമത് ജയന്തി പുരസ്കാരത്തിന് പ്രമുഖ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ എ.വി. അനൂപ് അർഹനായി. ലഹരിവിരുദ്ധ പ്രവർത്തനങ്ങളിലെ സജീവ പങ്കാളിത്തവും അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയും മുൻനിർത്തിയാണ് പുരസ്കാരം നൽകുന്നത്. 25,001 രൂപ, പ്രശസ്തിപത്രം, ഫലകം എന്നിവയടങ്ങുന്നതാണ് പുരസ്കാരം.

2026 സെപ്റ്റംബർ ഒന്നിന് വൈകുന്നേരം 5.30-ന് പാളയത്തുള്ള കൃഷ്ണപിള്ള ഫൗണ്ടേഷൻ ഹാളിൽ സംഘടിപ്പിക്കുന്ന ശ്രീ ചട്ടമ്പി സ്വാമികളുടെ 173-ാമത് ജയന്തി സമ്മേളന വേദിയിൽ വെച്ച് അവാർഡ് സമ്മാനിക്കും. ഡോ. ജോർജ്ജ് ഓണക്കൂർ ചെയർമാനായ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തതെന്ന് സമിതി പ്രസിഡന്റ് ഡോ. ജി. രാജ്മോഹൻ, സെക്രട്ടറി മണക്കാട് രാമചന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Tags:#av anoop#award
Advertisement

Comments

Add a Comment

Our Channels

ശ്രീ ചട്ടമ്പി സ്വാമി ജയന്തി പുരസ്കാരം എ.വി. അനൂപിന് സമ്മാനിക്കും | Malayali Media