Malayali Media
Kerala

കേരളത്തിൽ മഴ മുന്നറിയിപ്പ് പുതുക്കി; ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ടും 5 ജില്ലകളിൽ യെല്ലോ അലർട്ടും

Admin User25 Aug 202632 views 3 min read
കേരളത്തിൽ മഴ മുന്നറിയിപ്പ് പുതുക്കി; ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ടും 5 ജില്ലകളിൽ യെല്ലോ അലർട്ടും
Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കൂടുതൽ ശക്തമായ സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പുകൾ പരിഷ്കരിച്ചു. ഇന്ന് ഒൻപത് ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് ഏർപ്പെടുത്തിയിട്ടുള്ളത്. കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം എന്നിവയാണ് ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ച ജില്ലകൾ. അവശേഷിക്കുന്ന അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.

നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ഒൻപത് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ, തിരുവോണ നാളിൽ പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം എന്നീ നാല് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:#kerala#monsoon#alert
Advertisement

Comments

Add a Comment

Our Channels

കേരളത്തിൽ മഴ മുന്നറിയിപ്പ് പുതുക്കി; ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ടും 5 ജില്ലകളിൽ യെല്ലോ അലർട്ടും | Malayali Media