Malayali Media
Kerala

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് വിദ്യാർത്ഥിനിക്ക് പരിക്ക്; സംഭവം തിരുവനന്തപുരം ശ്രീകാര്യത്ത്

21 Aug 20261 views 3 min read
ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് വിദ്യാർത്ഥിനിക്ക് പരിക്ക്; സംഭവം തിരുവനന്തപുരം ശ്രീകാര്യത്ത്
Advertisement

തിരുവനന്തപുരം: തലസ്ഥാനത്തെ ശ്രീകാര്യത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് റോഡിലേക്ക് വീണ് വിദ്യാർത്ഥിനിക്ക് പരിക്ക് പറ്റി. കിഴക്കേക്കോട്ട ഭാഗത്തേക്ക് സർവീസ് നടത്തുകയായിരുന്ന ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.

മുൻവശത്തെ വാതിലിലൂടെ ബസിനുള്ളിൽ കയറിയ വിദ്യാർത്ഥിനി ഡോർ അടച്ചിരുന്നെങ്കിലും അതിന്റെ ലോക്ക് കൃത്യമായി വീണിരുന്നില്ല. വാഹനം മുന്നോട്ട് എടുത്തതിന് പിന്നാലെ വാതിൽ പെട്ടെന്ന് തുറന്നുപോവുകയും കുട്ടി പുറത്തേക്ക് തെറിച്ചുവീഴുകയുമായിരുന്നു. റോഡിലേക്ക് വീണ കുട്ടിയുടെ തലയ്ക്കാണ് പരിക്കേറ്റത്. സംഭവസമയം മറ്റ് യാത്രക്കാർ ബഹളം വെച്ചതിനെ തുടർന്ന് ബസ് ഉടനടി നിർത്തി. തുടർന്ന് പരിക്കേറ്റ കുട്ടിയെ അതേ ബസിൽ കയറ്റി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പ്രവേശിപ്പിച്ചു.

Tags:#KSRTC#ACCIDENT
Advertisement

Related News

മുത്തങ്ങയിലെ അബ്ദുൽ സലാം വധശ്രമക്കേസ്: എം. ഗീതാനന്ദൻ അടക്കം നാല് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

മുത്തങ്ങയിലെ അബ്ദുൽ സലാം വധശ്രമക്കേസ്: എം. ഗീതാനന്ദൻ അടക്കം നാല് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

ബെംഗളൂരുവിൽ റാപ്പിഡോ അപകടത്തിൽ ഗുരുതര പരിക്കേറ്റ കോഴിക്കോട് സ്വദേശി സാനി കൃഷ്ണയോട് അനാസ്ഥ; രണ്ട് മാസം കഴിഞ്ഞിട്ടും തിരിഞ്ഞുനോക്കാതെ കമ്പനി

ബെംഗളൂരുവിൽ റാപ്പിഡോ അപകടത്തിൽ ഗുരുതര പരിക്കേറ്റ കോഴിക്കോട് സ്വദേശി സാനി കൃഷ്ണയോട് അനാസ്ഥ; രണ്ട് മാസം കഴിഞ്ഞിട്ടും തിരിഞ്ഞുനോക്കാതെ കമ്പനി

'മിസ' നാടകം നാളെ പൊതുസമ്മേളന വേദിയിൽ വീണ്ടും അവതരിപ്പിക്കും; വ്യാജപ്രചാരണങ്ങൾക്കെതിരെ നിയമനടപടിയെന്ന് ഡി.വൈ.എഫ്.ഐ

'മിസ' നാടകം നാളെ പൊതുസമ്മേളന വേദിയിൽ വീണ്ടും അവതരിപ്പിക്കും; വ്യാജപ്രചാരണങ്ങൾക്കെതിരെ നിയമനടപടിയെന്ന് ഡി.വൈ.എഫ്.ഐ

വീണ ടി. പങ്കാളിയായ 'ലേക്കർ ഇന്ത്യ' പ്രവർത്തിച്ചത് പഞ്ചായത്ത് അനുമതിയില്ലാതെ; രേഖകളിലെ പൊരുത്തക്കേടുകളെത്തുടർന്ന് അപേക്ഷ തള്ളി ഒളവണ്ണ പഞ്ചായത്ത്

വീണ ടി. പങ്കാളിയായ 'ലേക്കർ ഇന്ത്യ' പ്രവർത്തിച്ചത് പഞ്ചായത്ത് അനുമതിയില്ലാതെ; രേഖകളിലെ പൊരുത്തക്കേടുകളെത്തുടർന്ന് അപേക്ഷ തള്ളി ഒളവണ്ണ പഞ്ചായത്ത്

കൊച്ചി മെട്രോയുടെ പേര് മാറ്റുന്നത് സർക്കാരിന്റെ ആലോചനയിലില്ല; കെ.എം.ആർ.എൽ വാർത്ത നൽകിയത് കൂടിയാലോചനകളില്ലാതെയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

കൊച്ചി മെട്രോയുടെ പേര് മാറ്റുന്നത് സർക്കാരിന്റെ ആലോചനയിലില്ല; കെ.എം.ആർ.എൽ വാർത്ത നൽകിയത് കൂടിയാലോചനകളില്ലാതെയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

Comments

Add a Comment

Our Channels

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് വിദ്യാർത്ഥിനിക്ക് പരിക്ക്; സംഭവം തിരുവനന്തപുരം ശ്രീകാര്യത്ത് | Malayali Media