Malayali Media
Kerala

'മിസ' നാടകത്തിലെ നടിക്കെതിരായ സദാചാര ആക്രമണത്തിൽ ശക്തമായ പ്രതിഷേധം; ചിന്നു ചിലങ്കയ്ക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ്

21 Aug 202611 views 3 min read
'മിസ' നാടകത്തിലെ നടിക്കെതിരായ സദാചാര ആക്രമണത്തിൽ ശക്തമായ പ്രതിഷേധം; ചിന്നു ചിലങ്കയ്ക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ്
Advertisement

തിരുവനന്തപുരം: സ്നേഹലത റെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമാക്കി തയ്യാറാക്കിയ 'മിസ' എന്ന നാടകം ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അരങ്ങേറിയതിന് പിന്നാലെയുണ്ടായ സദാചാര ആക്രമണങ്ങളിൽ നിലപാട് വ്യക്തമാക്കി യൂത്ത് കോൺഗ്രസ്. നാടകത്തിൽ വേഷമിട്ട നടിക്കെതിരെ നടക്കുന്ന വ്യാപകമായ സദാചാര ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി എ.എ. മുഹമ്മദ് ഹാഷിം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

സ്വാതന്ത്ര്യത്തിന് മുൻപും അതിനുശേഷവും സ്ത്രീകളും പുരുഷന്മാരും തുല്യരായി തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച പാരമ്പര്യമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിനുള്ളതെന്ന് അദ്ദേഹം കുറിച്ചു. ആ പാരമ്പര്യത്തിന്റെ കരുത്തിലാണ് രാഹുൽ ഗാന്ധി എപ്പോഴും സ്ത്രീ-പുരുഷ സമത്വം എന്ന നിലപാട് ഉയർത്തിപ്പിടിക്കുന്നത്. പാർട്ടിയുടെ സമുന്നതരായ വനിതാ നേതാക്കൾക്കെതിരെ നുണകൾ പ്രചരിപ്പിച്ച് സദാചാര ആക്രമണം അഴിച്ചുവിടുക എന്നത് രാഷ്ട്രീയ എതിരാളികളുടെ പ്രധാന ആയുധമായിരുന്നു. ആ വികാരം ഉൾക്കൊള്ളുന്ന ഒരു കോൺഗ്രസുകാരനും സദാചാര ഭീരുക്കളാൽ വേട്ടയാടപ്പെടുന്ന സ്ത്രീകളെ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും മുഹമ്മദ് ഹാഷിം വ്യക്തമാക്കി.

സ്നേഹലത റെഡ്ഡിയുടെ ജീവിതം പ്രമേയമാക്കിയ 'മിസ' നാടകം ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അവതരിപ്പിച്ചതിന് പിന്നാലെ ഒരു രംഗം മാത്രം അടർത്തിയെടുത്ത് വലിയ രീതിയിൽ സദാചാര ആക്രമണം അഴിച്ചുവിടുകയായിരുന്നു.

അതേസമയം, നാടകത്തിനെതിരെയുള്ള വ്യാജപ്രചാരണങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊതുസമ്മേളന വേദിയിൽ നാടകം വീണ്ടും പ്രദർശിപ്പിക്കുമെന്നും ഡി.വൈ.എഫ്.ഐ അറിയിച്ചിരുന്നു. നാടകരംഗങ്ങളിൽ മറ്റ് പാട്ടുകൾ ചേർത്ത് വികലമായ രീതിയിലാണ് ചിലർ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതെന്നും കോൺഗ്രസ്, ബി.ജെ.പി, മുസ്ലിം ലീഗ് പ്രവർത്തകരും നേതാക്കളുമാണ് ഇതിന് പിന്നിലെന്നുമാണ് ഡി.വൈ.എഫ്.ഐ ആരോപിക്കുന്നത്.

Tags:#AA MUHAMMAD HASHIM#DYFI#YOUTH CONGRESS
Advertisement

Related News

7 വർഷത്തിനിടെ 9 ക്രിമിനൽ കേസുകൾ: അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി; കണ്ണൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കാൻ ഉത്തരവ്

7 വർഷത്തിനിടെ 9 ക്രിമിനൽ കേസുകൾ: അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി; കണ്ണൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കാൻ ഉത്തരവ്

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണത്തിൽ കേരളത്തിന് ഇളവ് നൽകുന്നത് പരിഗണിക്കും; തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഉറപ്പുനൽകിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണത്തിൽ കേരളത്തിന് ഇളവ് നൽകുന്നത് പരിഗണിക്കും; തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഉറപ്പുനൽകിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ

സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം ഒഴിവാക്കിയതിൽ പ്രതിഷേധം: നാളെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ബി.ജെ.പി 'വന്ദേമാതരം സദസ്സ്' സംഘടിപ്പിക്കും

സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം ഒഴിവാക്കിയതിൽ പ്രതിഷേധം: നാളെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ബി.ജെ.പി 'വന്ദേമാതരം സദസ്സ്' സംഘടിപ്പിക്കും

കൊടുവള്ളിയിൽ 12-കാരന് ക്രൂരമർദ്ദനം: പരാതി പിൻവലിപ്പിക്കാൻ പ്രതിഭാഗത്തിന്റെ ശ്രമം; പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

കൊടുവള്ളിയിൽ 12-കാരന് ക്രൂരമർദ്ദനം: പരാതി പിൻവലിപ്പിക്കാൻ പ്രതിഭാഗത്തിന്റെ ശ്രമം; പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

ബെവ്‌കോ നഷ്ടത്തിലായത് മുൻ സർക്കാരിന്റെ നയങ്ങൾ കാരണം; സ്ഥാപനത്തെ പ്രൊഫഷണലാക്കുമെന്ന് എക്‌സൈസ് മന്ത്രി എം. ലിജു

ബെവ്‌കോ നഷ്ടത്തിലായത് മുൻ സർക്കാരിന്റെ നയങ്ങൾ കാരണം; സ്ഥാപനത്തെ പ്രൊഫഷണലാക്കുമെന്ന് എക്‌സൈസ് മന്ത്രി എം. ലിജു

Comments

Add a Comment

Our Channels

'മിസ' നാടകത്തിലെ നടിക്കെതിരായ സദാചാര ആക്രമണത്തിൽ ശക്തമായ പ്രതിഷേധം; ചിന്നു ചിലങ്കയ്ക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ് | Malayali Media