Malayali Media
Kerala

വീണ ടി.യുടെ 'ലേക്കർ ഇന്ത്യ' ഷെൽ കമ്പനിയെന്ന് സംശയം; പന്തീരാങ്കാവിലെ ഓഫീസ് അടച്ചിട്ട നിലയിൽ, അന്വേഷണവുമായി ഇ.ഡി

20 Aug 20261 views 3 min read
വീണ ടി.യുടെ 'ലേക്കർ ഇന്ത്യ' ഷെൽ കമ്പനിയെന്ന് സംശയം; പന്തീരാങ്കാവിലെ ഓഫീസ് അടച്ചിട്ട നിലയിൽ, അന്വേഷണവുമായി ഇ.ഡി
Advertisement

കോഴിക്കോട്: വീണ ടി.യുടെ പങ്കാളിത്തത്തിലുള്ള 'ലേക്കർ ഇന്ത്യ' എന്ന സ്ഥാപനം ഷെൽ കമ്പനിയാണെന്ന സംശയം ശക്തമാകുന്നു. കോഴിക്കോട് പന്തീരാങ്കാവിലെ ഇരുനില കെട്ടിടത്തിലെ ഒറ്റമുറിയിൽ പ്രവർത്തിക്കുന്നതായി പറയുന്ന ഈ സ്ഥാപനം മാസങ്ങളായി പൂട്ടിയിട്ടിരിക്കുന്ന നിലയിലാണ്. കമ്പനിയെക്കുറിച്ചുള്ള വിവരങ്ങൾ ഒരു വെള്ളക്കടലാസിൽ എഴുതി വാതിലിൽ ഒട്ടിച്ചു വെച്ചിട്ടുണ്ട്. സ്ഥാപനം പതിവായി പ്രവർത്തിക്കാറില്ലെങ്കിലും മുറിയുടെ വാടക കൃത്യമായി ലഭിക്കുന്നുണ്ടെന്ന് കെട്ടിട ഉടമ വ്യക്തമാക്കി. 2023-ൽ വാടകയ്‌ക്കെടുത്ത ഈ മുറിയുടെ കരാർ, വീണ ടിയുടെ ബിസിനസ് പങ്കാളിയായ ഡോക്ടർ അനസ് ഈയടുത്തും പുതുക്കിയിരുന്നു. മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനമാണിതെന്നാണ് കെട്ടിട ഉടമ പറയുന്നത്.

എന്നാൽ, ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ ഇത്തരത്തിലൊരു സ്ഥാപനം രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് ലഭ്യമായ റിപ്പോർട്ട്. വിവാദങ്ങൾ ഉയർന്നതിന് ശേഷമാണ് കമ്പനിയുടെ വിലാസം പേപ്പറിൽ എഴുതി ഒട്ടിച്ചതെന്ന ആരോപണവും ശക്തമാണ്. എന്നാൽ, മുൻപുണ്ടായിരുന്ന ബോർഡ് പോയതിനെത്തുടർന്ന് പുതിയ വിവരങ്ങൾ ഒട്ടിക്കുകയായിരുന്നുവെന്നാണ് കെട്ടിട ഉടമയുടെ വിശദീകരണം.

അതേസമയം, ഈ കമ്പനിയിൽ വീണയ്ക്ക് പത്ത് ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് പി.എ. മുഹമ്മദ് റിയാസ് സമർപ്പിച്ച സത്യവാങ്മൂല രേഖകളിൽ വ്യക്തമാക്കിയിരുന്നു. കള്ളപ്പണം വെളുപ്പിക്കാനാണോ ഇത്തരം സ്ഥാപനങ്ങൾ ഉപയോഗിച്ചതെന്ന കാര്യത്തിലാണ് ഇ.ഡി നിലവിൽ അന്വേഷണം പുരോഗമിപ്പിക്കുന്നത്.

Tags:#veena t#exalogic
Advertisement

Related News

സി.എം.ആർ.എൽ-എക്സാലോജിക് കേസ്: ഇ.ഡി റെയ്ഡിൽ സി.പി.ഐ.എമ്മിനെ കൈവിട്ട് സി.പി.ഐ; ഇടതുപക്ഷ രാഷ്ട്രീയവും ബിസിനസും രണ്ടാണെന്ന് ബിനോയ് വിശ്വം

സി.എം.ആർ.എൽ-എക്സാലോജിക് കേസ്: ഇ.ഡി റെയ്ഡിൽ സി.പി.ഐ.എമ്മിനെ കൈവിട്ട് സി.പി.ഐ; ഇടതുപക്ഷ രാഷ്ട്രീയവും ബിസിനസും രണ്ടാണെന്ന് ബിനോയ് വിശ്വം

മലയാറ്റൂർ ആനവേട്ടക്കേസിലെ പ്രതിക്ക് കസ്റ്റഡി മർദ്ദനം: 3 മുതിർന്ന ഐ.എഫ്.എസ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാൻ കോടതി അനുമതി

മലയാറ്റൂർ ആനവേട്ടക്കേസിലെ പ്രതിക്ക് കസ്റ്റഡി മർദ്ദനം: 3 മുതിർന്ന ഐ.എഫ്.എസ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാൻ കോടതി അനുമതി

കാസർകോട് ലഹരിക്കേസ്: പ്രതികളെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു; പ്രതിഭാഗത്തിനായി ഹാജരായത് കോൺഗ്രസ് നേതാവായ അഭിഭാഷകൻ

കാസർകോട് ലഹരിക്കേസ്: പ്രതികളെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു; പ്രതിഭാഗത്തിനായി ഹാജരായത് കോൺഗ്രസ് നേതാവായ അഭിഭാഷകൻ

ഡിജിപി എസ്. ശ്രീജിത്തിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ; ആഭ്യന്തര സെക്രട്ടറി മിൻഹാജ് ആലത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം

ഡിജിപി എസ്. ശ്രീജിത്തിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ; ആഭ്യന്തര സെക്രട്ടറി മിൻഹാജ് ആലത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം

ഓണം ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ അലവൻസ് ഇരട്ടിയാക്കി സർക്കാർ; 1,000 രൂപയായി ഉയർത്തി

ഓണം ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ അലവൻസ് ഇരട്ടിയാക്കി സർക്കാർ; 1,000 രൂപയായി ഉയർത്തി

Comments

Add a Comment

Our Channels

വീണ ടി.യുടെ 'ലേക്കർ ഇന്ത്യ' ഷെൽ കമ്പനിയെന്ന് സംശയം; പന്തീരാങ്കാവിലെ ഓഫീസ് അടച്ചിട്ട നിലയിൽ, അന്വേഷണവുമായി ഇ.ഡി | Malayali Media