Malayali Media
Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്ന കേസ്: മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണിയെ അറസ്റ്റ് ചെയ്ത് കോഴിക്കോട് സിറ്റി സൈബർ പോലീസ്

20 Aug 202614 views 3 min read
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്ന കേസ്: മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണിയെ അറസ്റ്റ് ചെയ്ത് കോഴിക്കോട് സിറ്റി സൈബർ പോലീസ്
Advertisement

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി കോഴിക്കോട് സിറ്റി സൈബർ പോലീസിന്റെ പിടിയിലായി. മഹിളാമോർച്ച നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസ് എന്നതിനാൽ ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കും.

ജന്തർ മന്ദിറിൽ നടന്ന സമരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ മാതാവിനുമെതിരെ ജാൻമണി അധിക്ഷേപകരമായ പരാമർശം നടത്തിയത്. സംഭവം വിവാദമായതിനെ തുടർന്ന് ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചായിരുന്നില്ലെന്നും പരസ്യമായി ക്ഷമ ചോദിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഇവർ ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചിരുന്നു. എന്നാൽ ജാൻമണിയുടെ മാപ്പപേക്ഷ അംഗീകരിക്കാൻ സാധിക്കില്ലെന്നും ഗുരുതരമായ തെറ്റ് ചെയ്തതിനു ശേഷം ക്ഷമ ചോദിച്ചതുകൊണ്ട് കാര്യമില്ലെന്നുമാണ് മഹിളാമോർച്ച വ്യക്തമാക്കിയത്.

Tags:#jan mani#narendra modi
Advertisement

Related News

സി.എം.ആർ.എൽ-എക്സാലോജിക് കേസ്: ഇ.ഡി റെയ്ഡിൽ സി.പി.ഐ.എമ്മിനെ കൈവിട്ട് സി.പി.ഐ; ഇടതുപക്ഷ രാഷ്ട്രീയവും ബിസിനസും രണ്ടാണെന്ന് ബിനോയ് വിശ്വം

സി.എം.ആർ.എൽ-എക്സാലോജിക് കേസ്: ഇ.ഡി റെയ്ഡിൽ സി.പി.ഐ.എമ്മിനെ കൈവിട്ട് സി.പി.ഐ; ഇടതുപക്ഷ രാഷ്ട്രീയവും ബിസിനസും രണ്ടാണെന്ന് ബിനോയ് വിശ്വം

മലയാറ്റൂർ ആനവേട്ടക്കേസിലെ പ്രതിക്ക് കസ്റ്റഡി മർദ്ദനം: 3 മുതിർന്ന ഐ.എഫ്.എസ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാൻ കോടതി അനുമതി

മലയാറ്റൂർ ആനവേട്ടക്കേസിലെ പ്രതിക്ക് കസ്റ്റഡി മർദ്ദനം: 3 മുതിർന്ന ഐ.എഫ്.എസ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാൻ കോടതി അനുമതി

കാസർകോട് ലഹരിക്കേസ്: പ്രതികളെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു; പ്രതിഭാഗത്തിനായി ഹാജരായത് കോൺഗ്രസ് നേതാവായ അഭിഭാഷകൻ

കാസർകോട് ലഹരിക്കേസ്: പ്രതികളെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു; പ്രതിഭാഗത്തിനായി ഹാജരായത് കോൺഗ്രസ് നേതാവായ അഭിഭാഷകൻ

ഡിജിപി എസ്. ശ്രീജിത്തിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ; ആഭ്യന്തര സെക്രട്ടറി മിൻഹാജ് ആലത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം

ഡിജിപി എസ്. ശ്രീജിത്തിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ; ആഭ്യന്തര സെക്രട്ടറി മിൻഹാജ് ആലത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം

വീണ ടി.യുടെ 'ലേക്കർ ഇന്ത്യ' ഷെൽ കമ്പനിയെന്ന് സംശയം; പന്തീരാങ്കാവിലെ ഓഫീസ് അടച്ചിട്ട നിലയിൽ, അന്വേഷണവുമായി ഇ.ഡി

വീണ ടി.യുടെ 'ലേക്കർ ഇന്ത്യ' ഷെൽ കമ്പനിയെന്ന് സംശയം; പന്തീരാങ്കാവിലെ ഓഫീസ് അടച്ചിട്ട നിലയിൽ, അന്വേഷണവുമായി ഇ.ഡി

Comments

Add a Comment

Our Channels

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്ന കേസ്: മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണിയെ അറസ്റ്റ് ചെയ്ത് കോഴിക്കോട് സിറ്റി സൈബർ പോലീസ് | Malayali Media