Malayali Media
Kerala

നെഹ്‌റു ട്രോഫി പോസ്റ്റർ വിവാദം: അതൃപ്തിയിൽ അയവില്ല; ജലമേളയിൽ നിന്ന് വിട്ടുനിൽക്കാൻ കൊടിക്കുന്നിൽ സുരേഷ് എംപി

19 Aug 202641 views 3 min read
നെഹ്‌റു ട്രോഫി പോസ്റ്റർ വിവാദം: അതൃപ്തിയിൽ അയവില്ല; ജലമേളയിൽ നിന്ന് വിട്ടുനിൽക്കാൻ കൊടിക്കുന്നിൽ സുരേഷ് എംപി
Advertisement

നെഹ്‌റു ട്രോഫി വള്ളംകളിയുടെ നോട്ടീസ് വിവാദമായതിന് പിന്നാലെ ജലമേളയിൽ നിന്നും വിട്ടുനിൽക്കാൻ കൊടിക്കുന്നിൽ സുരേഷ് എം.പി തീരുമാനിച്ചു. തന്റെ പേരോ ചിത്രമോ വെക്കാതെ അച്ചടിച്ച പോസ്റ്റർ പിൻവലിച്ചെങ്കിലും, പുതിയ പോസ്റ്റർ ഇതുവരെ പുറത്തിറക്കാത്തതിൽ എം.പിക്ക് കടുത്ത അതൃപ്തിയുണ്ട്. വിവാദങ്ങൾ ഉയർന്നതിനെ തുടർന്നാണ് എൻ.ടി.ബി.ആർ കൾച്ചറൽ കമ്മിറ്റി വിവാദ പോസ്റ്റർ പിൻവലിച്ചത്.

ജലമേളയിൽ പങ്കെടുക്കുന്ന ചുണ്ടൻ വള്ളങ്ങളിൽ ഭൂരിഭാഗവും കൊടിക്കുന്നിൽ സുരേഷിന്റെ പാർലമെന്റ് മണ്ഡലത്തിൽ നിന്നുള്ളവയാണ്. കൂടാതെ ജില്ലയിൽ നിന്നുള്ള മന്ത്രിമാർ, എല്ലാ എം.എൽ.എമാർ, കെ.സി. വേണുഗോപാൽ എം.പി എന്നിവരുൾപ്പെടെയുള്ള മുഴുവൻ ജനപ്രതിനിധികളെയും സാംസ്കാരിക പരിപാടിയുടെ അറിയിപ്പായി ഇറക്കിയ പോസ്റ്ററിൽ ഉൾപ്പെടുത്തിയിരുന്നു.

പ്രചാരണ നോട്ടീസിൽ നിന്ന് കൊടിക്കുന്നിൽ സുരേഷിന്റെ ചിത്രം ഒഴിവാക്കിയ സംഭവത്തിൽ നഗരസഭയും തങ്ങളുടെ ഭാഗത്തുണ്ടായ വീഴ്ച സമ്മതിച്ചിരുന്നു. തുടർന്ന് എം.പിയുടെ ചിത്രം കൂടി ഉൾപ്പെടുത്തി പുതുക്കിയ നോട്ടീസ് തയ്യാറാക്കിയിട്ടുണ്ടെന്ന് കൾച്ചറൽ കമ്മിറ്റി കൺവീനർ പത്രക്കുറിപ്പിലൂടെ അറിയിക്കുകയും ചെയ്തിരുന്നു.

Tags:#kodikkunnel suresh#nehru trophy
Advertisement

Related News

വിഴിഞ്ഞം ഓഹരി കൈമാറ്റം: അദാനി കമ്പനിയെ അതൃപ്തി അറിയിച്ചതിന് ഔദ്യോഗിക രേഖകളില്ല; മുഖ്യമന്ത്രിയുടെ വിശദീകരണത്തിൽ ദുരൂഹതയെന്ന് ആക്ഷേപം

വിഴിഞ്ഞം ഓഹരി കൈമാറ്റം: അദാനി കമ്പനിയെ അതൃപ്തി അറിയിച്ചതിന് ഔദ്യോഗിക രേഖകളില്ല; മുഖ്യമന്ത്രിയുടെ വിശദീകരണത്തിൽ ദുരൂഹതയെന്ന് ആക്ഷേപം

നിതിൻ രാജ് കേസ്: ഡോ. റാമിന്റെ അറസ്റ്റിൽ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീർ കല്ലന് സർക്കാർ സംരക്ഷണമെന്ന് ആരോപണം; നടപടിയെടുക്കാതെ ആഭ്യന്തരവകുപ്പ്

നിതിൻ രാജ് കേസ്: ഡോ. റാമിന്റെ അറസ്റ്റിൽ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീർ കല്ലന് സർക്കാർ സംരക്ഷണമെന്ന് ആരോപണം; നടപടിയെടുക്കാതെ ആഭ്യന്തരവകുപ്പ്

സി.പി.ഐ.എമ്മിനെ കടന്നാക്രമിക്കാൻ ഇ.ഡി ശ്രമിക്കുന്നു; റെയ്ഡുകൾ പാർട്ടിവിരുദ്ധ മനോഭാവം സൃഷ്ടിക്കാനെന്ന് എം.വി. ഗോവിന്ദൻ

സി.പി.ഐ.എമ്മിനെ കടന്നാക്രമിക്കാൻ ഇ.ഡി ശ്രമിക്കുന്നു; റെയ്ഡുകൾ പാർട്ടിവിരുദ്ധ മനോഭാവം സൃഷ്ടിക്കാനെന്ന് എം.വി. ഗോവിന്ദൻ

കരുവാറ്റ കൊലക്കേസ്: വഴക്കുപറഞ്ഞതിലുള്ള പക; ശിവൻകുട്ടിയെ വധിക്കാൻ മുൻപും പദ്ധതിയിട്ടു, ചോദ്യം ചെയ്യലിലും കുലുക്കമില്ലാതെ 13-കാരി

കരുവാറ്റ കൊലക്കേസ്: വഴക്കുപറഞ്ഞതിലുള്ള പക; ശിവൻകുട്ടിയെ വധിക്കാൻ മുൻപും പദ്ധതിയിട്ടു, ചോദ്യം ചെയ്യലിലും കുലുക്കമില്ലാതെ 13-കാരി

പാലാ നഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്; എൽഡിഎഫ് പിന്തുണയോടെ മായാ രാഹുലും യുഡിഎഫിനായി റിയ ചീരാൻകുഴിയും നേർക്കുനേർ

പാലാ നഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്; എൽഡിഎഫ് പിന്തുണയോടെ മായാ രാഹുലും യുഡിഎഫിനായി റിയ ചീരാൻകുഴിയും നേർക്കുനേർ

Comments

Add a Comment

Our Channels

നെഹ്‌റു ട്രോഫി പോസ്റ്റർ വിവാദം: അതൃപ്തിയിൽ അയവില്ല; ജലമേളയിൽ നിന്ന് വിട്ടുനിൽക്കാൻ കൊടിക്കുന്നിൽ സുരേഷ് എംപി | Malayali Media