Malayali Media
Kerala

വനിതാ കൂട്ടായ്മയ്ക്കെതിരെ എ.ഐ വീഡിയോ വഴി ലൈംഗികാധിക്ഷേപം; ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറസ്റ്റിൽ

18 Aug 20262 views 3 min read
വനിതാ കൂട്ടായ്മയ്ക്കെതിരെ എ.ഐ വീഡിയോ വഴി ലൈംഗികാധിക്ഷേപം; ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറസ്റ്റിൽ
Advertisement

കൊച്ചി: വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിച്ച സ്ത്രീകളുടെ പരിപാടിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത്തിനെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. ശിശുക്ഷേമ വകുപ്പ് ഡയറക്ടർ നൽകിയ ഔദ്യോഗിക പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പരിപാടിയിൽ പങ്കാളികളാകുന്ന വനിതകളെ ലക്ഷ്യമിട്ട് നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ച് തയ്യാറാക്കിയ വീഡിയോയിലൂടെ ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ പ്രചരിപ്പിച്ചു എന്നതാണ് ഇയാൾക്കെതിരായ കേസ്.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വനിതാ ശിശു വികസന വകുപ്പും 'റീസർജ് സേഫ് വുമൻ സേഫ് കേരള' വനിതാ കൂട്ടായ്മയും സംയുക്തമായി നഗരത്തിൽ സ്ത്രീകളുടെ സംഗമം സംഘടിപ്പിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഈ പ്രഖ്യാപനത്തിന് പിന്നാലെയാണ് പങ്കെടുത്തവർക്കെതിരെ അധിക്ഷേപങ്ങളുമായി മെൻസ് അസോസിയേഷൻ രംഗത്തെത്തിയത്.

Tags:#vattiyoorkav ajith kumar#AKMA
Advertisement

Related News

സംസ്ഥാനത്തിന്റെ പേര് ഇനി ഔദ്യോഗികമായി 'കേരളം'; പുനർനാമകരണ ബില്ലിൽ ഒപ്പുവെച്ച് രാഷ്ട്രപതി ദ്രൗപതി മുർമു

സംസ്ഥാനത്തിന്റെ പേര് ഇനി ഔദ്യോഗികമായി 'കേരളം'; പുനർനാമകരണ ബില്ലിൽ ഒപ്പുവെച്ച് രാഷ്ട്രപതി ദ്രൗപതി മുർമു

വിദ്യാർത്ഥി മിർച്ചി മാർപ്പുവിന്റെ ആത്മഹത്യ: കോതമംഗലം എം.എ കോളേജിൽ സമരം ഇരമ്പുന്നു; സെക്രട്ടറിയുടെ വാഹനം തടഞ്ഞ് വിദ്യാർത്ഥികൾ

വിദ്യാർത്ഥി മിർച്ചി മാർപ്പുവിന്റെ ആത്മഹത്യ: കോതമംഗലം എം.എ കോളേജിൽ സമരം ഇരമ്പുന്നു; സെക്രട്ടറിയുടെ വാഹനം തടഞ്ഞ് വിദ്യാർത്ഥികൾ

സുൽത്താൻ ബത്തേരിയുടെ പേര് 'ഗണപതിവട്ടം' എന്ന് പുനഃസ്ഥാപിക്കണം;  ഹിന്ദു ഐക്യവേദി

സുൽത്താൻ ബത്തേരിയുടെ പേര് 'ഗണപതിവട്ടം' എന്ന് പുനഃസ്ഥാപിക്കണം; ഹിന്ദു ഐക്യവേദി

കോതമംഗലം എസ്.എച്ച്.ഒയെ ഭീഷണിപ്പെടുത്തിയ കേസ്: അർജുൻ ആയങ്കിയുമായി കടവന്ത്രയിലെ ഫ്ലാറ്റിൽ പൊലീസിന്റെ തെളിവെടുപ്പ്

കോതമംഗലം എസ്.എച്ച്.ഒയെ ഭീഷണിപ്പെടുത്തിയ കേസ്: അർജുൻ ആയങ്കിയുമായി കടവന്ത്രയിലെ ഫ്ലാറ്റിൽ പൊലീസിന്റെ തെളിവെടുപ്പ്

പത്തനംതിട്ടയിൽ പുതിയ പ്രിയദർശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാർ; സമയക്രമം തെറ്റിക്കുന്നുവെന്നും ഫിറ്റ്‌നസില്ലെന്നും പരാതി; റൂട്ട് ആരുടെയും കുത്തകയല്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ്

പത്തനംതിട്ടയിൽ പുതിയ പ്രിയദർശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാർ; സമയക്രമം തെറ്റിക്കുന്നുവെന്നും ഫിറ്റ്‌നസില്ലെന്നും പരാതി; റൂട്ട് ആരുടെയും കുത്തകയല്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ്

Comments

Add a Comment

Our Channels

വനിതാ കൂട്ടായ്മയ്ക്കെതിരെ എ.ഐ വീഡിയോ വഴി ലൈംഗികാധിക്ഷേപം; ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറസ്റ്റിൽ | Malayali Media