Malayali Media
Kerala

പത്തനംതിട്ടയിൽ പുതിയ പ്രിയദർശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാർ; സമയക്രമം തെറ്റിക്കുന്നുവെന്നും ഫിറ്റ്‌നസില്ലെന്നും പരാതി; റൂട്ട് ആരുടെയും കുത്തകയല്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ്

18 Aug 20266 views 3 min read
പത്തനംതിട്ടയിൽ പുതിയ പ്രിയദർശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാർ; സമയക്രമം തെറ്റിക്കുന്നുവെന്നും ഫിറ്റ്‌നസില്ലെന്നും പരാതി; റൂട്ട് ആരുടെയും കുത്തകയല്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ്
Advertisement

പത്തനംതിട്ട: സർവീസ് ആരംഭിച്ചതിന് തൊട്ടുപിന്നാലെ പത്തനംതിട്ട - കോന്നി - തണ്ണിത്തോട് റൂട്ടിലോടുന്ന പുതിയ പ്രിയദർശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാർ. ഇന്നലെയാണ്  ഉദ്ഘാടനം നിർവ്വഹിച്ച സർവീസ്  സ്വകാര്യ ബസ് തൊഴിലാളികൾ വഴിയിൽ തടസ്സപ്പെടുത്തിയത്. പ്രിയദർശിനി ബസ് കൃത്യമായ സമയക്രമം പാലിക്കുന്നില്ലെന്നും, സ്വകാര്യ ബസുകൾ എത്തുന്നതിന് അഞ്ച് മിനിറ്റ് മുൻപേ ഓടിയെത്തി മുഴുവൻ യാത്രക്കാരെയും കയറ്റിക്കൊണ്ടുപോവുകയാണെന്നും ജീവനക്കാർ ആരോപിച്ചു.

സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകൾക്ക് പെർമിറ്റോ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റോ അടക്കമുള്ള മതിയായ രേഖകളില്ലെന്നും നിയമവിരുദ്ധമായാണ് ഇവ ഓടുന്നതെന്നും സ്വകാര്യ ബസ് തൊഴിലാളികൾ കുറ്റപ്പെടുത്തി. തങ്ങളുടെ ഉപജീവനമാർഗ്ഗം ഇല്ലാതാക്കുന്ന രീതിയിലാണ് പുതിയ സർവീസ് നടത്തുന്നതെന്നും, കെ.എസ്.ആർ.ടി.സി ഇല്ലാത്ത മേഖലകളിൽ പുതുതായി പ്രിയദർശിനി ബസുകൾ ആരംഭിക്കില്ലെന്ന് മുൻപ് നൽകിയ ഉറപ്പ് അധികൃതർ ലംഘിച്ചതായും അവർ ചൂണ്ടിക്കാട്ടി.

അതേസമയം, പ്രദേശവാസികൾക്ക് പ്രിയദർശിനി സർവീസ് അത്യന്താപേക്ഷിതമാണെന്നും ഈ റൂട്ട് സ്വകാര്യ ബസുകളുടെ മാത്രം കുത്തകയല്ലെന്നും തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡന്റ് ലില്ലി ബാബു വ്യക്തമാക്കി.

Tags:#KSRTC#PRIYADARSHINI
Advertisement

Related News

വിഴിഞ്ഞത്ത് എക്‌സിം പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു; കേന്ദ്രമന്ത്രിയും മേയറും വിട്ടുനിന്നു, ആദ്യ കണ്ടെയ്‌നർ ഫ്‌ളാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി

വിഴിഞ്ഞത്ത് എക്‌സിം പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു; കേന്ദ്രമന്ത്രിയും മേയറും വിട്ടുനിന്നു, ആദ്യ കണ്ടെയ്‌നർ ഫ്‌ളാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി

നെഹ്‌റു ട്രോഫി വള്ളംകളി പോസ്റ്ററിൽ കൊടിക്കുന്നിലിന്റെ പേരും ചിത്രവുമില്ല; ജില്ലാ ഭരണകൂടത്തിനെതിരെ അതൃപ്തി, എം.പി വിട്ടുനിന്നേക്കും

നെഹ്‌റു ട്രോഫി വള്ളംകളി പോസ്റ്ററിൽ കൊടിക്കുന്നിലിന്റെ പേരും ചിത്രവുമില്ല; ജില്ലാ ഭരണകൂടത്തിനെതിരെ അതൃപ്തി, എം.പി വിട്ടുനിന്നേക്കും

സംസ്ഥാനത്തിന്റെ പേര് ഇനി ഔദ്യോഗികമായി 'കേരളം'; പുനർനാമകരണ ബില്ലിൽ ഒപ്പുവെച്ച് രാഷ്ട്രപതി ദ്രൗപതി മുർമു

സംസ്ഥാനത്തിന്റെ പേര് ഇനി ഔദ്യോഗികമായി 'കേരളം'; പുനർനാമകരണ ബില്ലിൽ ഒപ്പുവെച്ച് രാഷ്ട്രപതി ദ്രൗപതി മുർമു

വിദ്യാർത്ഥി മിർച്ചി മാർപ്പുവിന്റെ ആത്മഹത്യ: കോതമംഗലം എം.എ കോളേജിൽ സമരം ഇരമ്പുന്നു; സെക്രട്ടറിയുടെ വാഹനം തടഞ്ഞ് വിദ്യാർത്ഥികൾ

വിദ്യാർത്ഥി മിർച്ചി മാർപ്പുവിന്റെ ആത്മഹത്യ: കോതമംഗലം എം.എ കോളേജിൽ സമരം ഇരമ്പുന്നു; സെക്രട്ടറിയുടെ വാഹനം തടഞ്ഞ് വിദ്യാർത്ഥികൾ

സുൽത്താൻ ബത്തേരിയുടെ പേര് 'ഗണപതിവട്ടം' എന്ന് പുനഃസ്ഥാപിക്കണം;  ഹിന്ദു ഐക്യവേദി

സുൽത്താൻ ബത്തേരിയുടെ പേര് 'ഗണപതിവട്ടം' എന്ന് പുനഃസ്ഥാപിക്കണം; ഹിന്ദു ഐക്യവേദി

Comments

Add a Comment

Our Channels

പത്തനംതിട്ടയിൽ പുതിയ പ്രിയദർശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാർ; സമയക്രമം തെറ്റിക്കുന്നുവെന്നും ഫിറ്റ്‌നസില്ലെന്നും പരാതി; റൂട്ട് ആരുടെയും കുത്തകയല്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് | Malayali Media