Malayali Media
Kerala

സംസ്ഥാനത്തിന്റെ പേര് ഇനി ഔദ്യോഗികമായി 'കേരളം'; പുനർനാമകരണ ബില്ലിൽ ഒപ്പുവെച്ച് രാഷ്ട്രപതി ദ്രൗപതി മുർമു

18 Aug 202614 views 3 min read
സംസ്ഥാനത്തിന്റെ പേര് ഇനി ഔദ്യോഗികമായി 'കേരളം'; പുനർനാമകരണ ബില്ലിൽ ഒപ്പുവെച്ച് രാഷ്ട്രപതി ദ്രൗപതി മുർമു
Advertisement

ന്യൂഡൽഹി: സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്ന് മാറ്റുന്നതിനുള്ള പുനർനാമകരണ ബില്ലിന് രാഷ്ട്രപതിയുടെ ഔദ്യോഗിക അംഗീകാരം. ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു. പാർലമെന്റിന്റെ ഇരുസഭകളായ ലോക്‌സഭയും രാജ്യസഭയും നേരത്തെ തന്നെ ഈ ബിൽ പാസാക്കിയിരുന്നു. രാഷ്ട്രപതി ഒപ്പുവെച്ചതോടെ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ ഉടൻ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കും.

തുടർനടപടികൾ പൂർത്തിയാകുന്നതോടെ എല്ലാ സർക്കാർ രേഖകളിലും 'കേരള' എന്നതിന് പകരമായി 'കേരളം' എന്ന് രേഖപ്പെടുത്തും. ഇംഗ്ലീഷ് ഉൾപ്പെടെയുള്ള ഇതര ഭാഷകളിലെ ഔദ്യോഗിക രേഖകളിലും 'Government of Kerala' എന്നതിന് പകരം 'Government of Keralam' എന്ന് തിരുത്തി ഉപയോഗിച്ചു തുടങ്ങും. പേരുമാറ്റം സംബന്ധിച്ച് സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയം 2024 ജൂണിലായിരുന്നു കേരള സർക്കാർ കേന്ദ്രത്തിന് കൈമാറിയത്. ഇതിന് പിന്നാലെയാണ് ലോക്‌സഭയും രാജ്യസഭയും ബിൽ പാസാക്കി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമർപ്പിച്ചത്.

Advertisement

Related News

വിഴിഞ്ഞത്ത് എക്‌സിം പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു; കേന്ദ്രമന്ത്രിയും മേയറും വിട്ടുനിന്നു, ആദ്യ കണ്ടെയ്‌നർ ഫ്‌ളാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി

വിഴിഞ്ഞത്ത് എക്‌സിം പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു; കേന്ദ്രമന്ത്രിയും മേയറും വിട്ടുനിന്നു, ആദ്യ കണ്ടെയ്‌നർ ഫ്‌ളാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി

നെഹ്‌റു ട്രോഫി വള്ളംകളി പോസ്റ്ററിൽ കൊടിക്കുന്നിലിന്റെ പേരും ചിത്രവുമില്ല; ജില്ലാ ഭരണകൂടത്തിനെതിരെ അതൃപ്തി, എം.പി വിട്ടുനിന്നേക്കും

നെഹ്‌റു ട്രോഫി വള്ളംകളി പോസ്റ്ററിൽ കൊടിക്കുന്നിലിന്റെ പേരും ചിത്രവുമില്ല; ജില്ലാ ഭരണകൂടത്തിനെതിരെ അതൃപ്തി, എം.പി വിട്ടുനിന്നേക്കും

വിദ്യാർത്ഥി മിർച്ചി മാർപ്പുവിന്റെ ആത്മഹത്യ: കോതമംഗലം എം.എ കോളേജിൽ സമരം ഇരമ്പുന്നു; സെക്രട്ടറിയുടെ വാഹനം തടഞ്ഞ് വിദ്യാർത്ഥികൾ

വിദ്യാർത്ഥി മിർച്ചി മാർപ്പുവിന്റെ ആത്മഹത്യ: കോതമംഗലം എം.എ കോളേജിൽ സമരം ഇരമ്പുന്നു; സെക്രട്ടറിയുടെ വാഹനം തടഞ്ഞ് വിദ്യാർത്ഥികൾ

സുൽത്താൻ ബത്തേരിയുടെ പേര് 'ഗണപതിവട്ടം' എന്ന് പുനഃസ്ഥാപിക്കണം;  ഹിന്ദു ഐക്യവേദി

സുൽത്താൻ ബത്തേരിയുടെ പേര് 'ഗണപതിവട്ടം' എന്ന് പുനഃസ്ഥാപിക്കണം; ഹിന്ദു ഐക്യവേദി

കോതമംഗലം എസ്.എച്ച്.ഒയെ ഭീഷണിപ്പെടുത്തിയ കേസ്: അർജുൻ ആയങ്കിയുമായി കടവന്ത്രയിലെ ഫ്ലാറ്റിൽ പൊലീസിന്റെ തെളിവെടുപ്പ്

കോതമംഗലം എസ്.എച്ച്.ഒയെ ഭീഷണിപ്പെടുത്തിയ കേസ്: അർജുൻ ആയങ്കിയുമായി കടവന്ത്രയിലെ ഫ്ലാറ്റിൽ പൊലീസിന്റെ തെളിവെടുപ്പ്

Comments

Add a Comment

Our Channels

സംസ്ഥാനത്തിന്റെ പേര് ഇനി ഔദ്യോഗികമായി 'കേരളം'; പുനർനാമകരണ ബില്ലിൽ ഒപ്പുവെച്ച് രാഷ്ട്രപതി ദ്രൗപതി മുർമു | Malayali Media