Malayali Media
Kerala

വിവാദമായതിനാലാണ് കേരളത്തിൽ വന്ദേമാതരം പാടേണ്ടെന്ന് വെച്ചത്; ദേശീയഗാനം മാത്രമാണ് നിർബന്ധമെന്ന് മന്ത്രി കെ. മുരളീധരൻ

18 Aug 202640 views 3 min read
വിവാദമായതിനാലാണ് കേരളത്തിൽ വന്ദേമാതരം പാടേണ്ടെന്ന് വെച്ചത്; ദേശീയഗാനം മാത്രമാണ് നിർബന്ധമെന്ന് മന്ത്രി കെ. മുരളീധരൻ
Advertisement

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ വേളയിലെ വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി ആരോഗ്യമന്ത്രി കെ. മുരളീധരൻ. വിഷയത്തിൽ പാർട്ടി ദേശീയ നേതൃത്വമാണ് ഔദ്യോഗിക നിലപാട് അറിയിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ആഘോഷങ്ങളിൽ ദേശീയഗാനം ആലപിക്കുന്നത് മാത്രമേ നിർബന്ധമുള്ളൂവെന്നും, അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാനാണ് കേരളത്തിൽ വന്ദേമാതരം ആലപിക്കേണ്ടെന്ന് തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് ഭരണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇടതുപക്ഷത്തിന്റെ എതിർപ്പ് മൂലമാണ് വന്ദേമാതരം പാടാതിരുന്നതെന്ന ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം എം.പിയുടെ അവകാശവാദത്തെയും മന്ത്രി പരിഹസിച്ചു. ഇത്തരത്തിലുള്ള 'തള്ള് തള്ളരുതെന്നായിരുന്നു' എ.എ. റഹീമിന്റെ പ്രതികരണത്തിന് കെ. മുരളീധരൻ നൽകിയ മറുപടി.

Tags:#k muraleedharan#vande matharam row#aa raheem
Advertisement

Related News

സംസ്ഥാനത്തിന്റെ പേര് ഇനി ഔദ്യോഗികമായി 'കേരളം'; പുനർനാമകരണ ബില്ലിൽ ഒപ്പുവെച്ച് രാഷ്ട്രപതി ദ്രൗപതി മുർമു

സംസ്ഥാനത്തിന്റെ പേര് ഇനി ഔദ്യോഗികമായി 'കേരളം'; പുനർനാമകരണ ബില്ലിൽ ഒപ്പുവെച്ച് രാഷ്ട്രപതി ദ്രൗപതി മുർമു

വിദ്യാർത്ഥി മിർച്ചി മാർപ്പുവിന്റെ ആത്മഹത്യ: കോതമംഗലം എം.എ കോളേജിൽ സമരം ഇരമ്പുന്നു; സെക്രട്ടറിയുടെ വാഹനം തടഞ്ഞ് വിദ്യാർത്ഥികൾ

വിദ്യാർത്ഥി മിർച്ചി മാർപ്പുവിന്റെ ആത്മഹത്യ: കോതമംഗലം എം.എ കോളേജിൽ സമരം ഇരമ്പുന്നു; സെക്രട്ടറിയുടെ വാഹനം തടഞ്ഞ് വിദ്യാർത്ഥികൾ

സുൽത്താൻ ബത്തേരിയുടെ പേര് 'ഗണപതിവട്ടം' എന്ന് പുനഃസ്ഥാപിക്കണം;  ഹിന്ദു ഐക്യവേദി

സുൽത്താൻ ബത്തേരിയുടെ പേര് 'ഗണപതിവട്ടം' എന്ന് പുനഃസ്ഥാപിക്കണം; ഹിന്ദു ഐക്യവേദി

കോതമംഗലം എസ്.എച്ച്.ഒയെ ഭീഷണിപ്പെടുത്തിയ കേസ്: അർജുൻ ആയങ്കിയുമായി കടവന്ത്രയിലെ ഫ്ലാറ്റിൽ പൊലീസിന്റെ തെളിവെടുപ്പ്

കോതമംഗലം എസ്.എച്ച്.ഒയെ ഭീഷണിപ്പെടുത്തിയ കേസ്: അർജുൻ ആയങ്കിയുമായി കടവന്ത്രയിലെ ഫ്ലാറ്റിൽ പൊലീസിന്റെ തെളിവെടുപ്പ്

പത്തനംതിട്ടയിൽ പുതിയ പ്രിയദർശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാർ; സമയക്രമം തെറ്റിക്കുന്നുവെന്നും ഫിറ്റ്‌നസില്ലെന്നും പരാതി; റൂട്ട് ആരുടെയും കുത്തകയല്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ്

പത്തനംതിട്ടയിൽ പുതിയ പ്രിയദർശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാർ; സമയക്രമം തെറ്റിക്കുന്നുവെന്നും ഫിറ്റ്‌നസില്ലെന്നും പരാതി; റൂട്ട് ആരുടെയും കുത്തകയല്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ്

Comments

Add a Comment

Our Channels

വിവാദമായതിനാലാണ് കേരളത്തിൽ വന്ദേമാതരം പാടേണ്ടെന്ന് വെച്ചത്; ദേശീയഗാനം മാത്രമാണ് നിർബന്ധമെന്ന് മന്ത്രി കെ. മുരളീധരൻ | Malayali Media