Malayali Media
Kerala

ഡി.ജി.പിയെ വിളിച്ചുവരുത്തിയത് ജനാധിപത്യവിരുദ്ധം; സർക്കാരിന്റെ മൗനം വിധേയത്വമായി ഗവർണർ കാണുന്നുവെന്ന് പിണറായി വിജയൻ

18 Aug 202640 views 3 min read
ഡി.ജി.പിയെ വിളിച്ചുവരുത്തിയത് ജനാധിപത്യവിരുദ്ധം; സർക്കാരിന്റെ മൗനം വിധേയത്വമായി ഗവർണർ കാണുന്നുവെന്ന് പിണറായി വിജയൻ
Advertisement

തിരുവനന്തപുരം: സമരത്തിനിടെ കാലടി സർവകലാശാല വി.സി സിസ തോമസ് ആക്രമിക്കപ്പെട്ടെന്ന വിഷയത്തിൽ സംസ്ഥാന പോലീസ് മേധാവിയെ ഗവർണർ നേരിട്ട് വിളിച്ചുവരുത്തിയ നടപടിയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഭരണനിർവ്വഹണ തലവനായ മുഖ്യമന്ത്രിയെയും വകുപ്പ് മന്ത്രിയെയും അവഗണിച്ചുകൊണ്ടുള്ള ഈ നീക്കം തികച്ചും ജനാധിപത്യവിരുദ്ധവും ഭരണഘടനാ തത്വങ്ങളുടെ നഗ്നമായ ലംഘനവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സർക്കാരിനെ നോക്കുകുത്തിയാക്കി സമാന്തര ഭരണം നടത്താനുള്ള ഗവർണറുടെ നീക്കം ജനാധിപത്യ സംവിധാനത്തോടുള്ള പരസ്യമായ വെല്ലുവിളിയാണ്. മന്ത്രിസഭ നൽകുന്ന ഉപദേശ നിർദ്ദേശങ്ങൾക്ക് വിധേയമായി പ്രവർത്തിക്കേണ്ട ഗവർണർ ഇത്തരം തെറ്റായ കീഴ്‌വഴക്കങ്ങൾ സൃഷ്ടിക്കുന്നതിന് യാതൊരു ന്യായീകരണവുമില്ല. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള മൗനത്തെ ഗവർണർ വിധേയത്വമായിട്ടാണ് കാണുന്നത്. സംസ്ഥാന സർക്കാരിന്റെ ഭരണഘടനാപരമായ ഫെഡറൽ അധികാരങ്ങളെയാണ് ഇതിലൂടെ ഗവർണർ ചോദ്യം ചെയ്യുന്നത്. ഇത്തരം അമിതാധികാര പ്രവണതകൾക്ക് മുന്നിൽ സർക്കാർ ഭയന്നുനിൽക്കുന്നത് അങ്ങേയറ്റം ലജ്ജാകരമാണെന്നും അദ്ദേഹം പരിഹസിച്ചു.

Tags:#PINARAYI VIJAYAN
Advertisement

Related News

കേരള ജംഇയ്യത്തുൽ ഉലമാ സംസ്ഥാന അധ്യക്ഷൻ കിടങ്ങഴി യു. അബ്ദുറഹീം മുസ്ലിയാർ അന്തരിച്ചു

കേരള ജംഇയ്യത്തുൽ ഉലമാ സംസ്ഥാന അധ്യക്ഷൻ കിടങ്ങഴി യു. അബ്ദുറഹീം മുസ്ലിയാർ അന്തരിച്ചു

വിഴിഞ്ഞത്ത് എക്‌സിം പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു; കേന്ദ്രമന്ത്രിയും മേയറും വിട്ടുനിന്നു, ആദ്യ കണ്ടെയ്‌നർ ഫ്‌ളാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി

വിഴിഞ്ഞത്ത് എക്‌സിം പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു; കേന്ദ്രമന്ത്രിയും മേയറും വിട്ടുനിന്നു, ആദ്യ കണ്ടെയ്‌നർ ഫ്‌ളാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി

നെഹ്‌റു ട്രോഫി വള്ളംകളി പോസ്റ്ററിൽ കൊടിക്കുന്നിലിന്റെ പേരും ചിത്രവുമില്ല; ജില്ലാ ഭരണകൂടത്തിനെതിരെ അതൃപ്തി, എം.പി വിട്ടുനിന്നേക്കും

നെഹ്‌റു ട്രോഫി വള്ളംകളി പോസ്റ്ററിൽ കൊടിക്കുന്നിലിന്റെ പേരും ചിത്രവുമില്ല; ജില്ലാ ഭരണകൂടത്തിനെതിരെ അതൃപ്തി, എം.പി വിട്ടുനിന്നേക്കും

സംസ്ഥാനത്തിന്റെ പേര് ഇനി ഔദ്യോഗികമായി 'കേരളം'; പുനർനാമകരണ ബില്ലിൽ ഒപ്പുവെച്ച് രാഷ്ട്രപതി ദ്രൗപതി മുർമു

സംസ്ഥാനത്തിന്റെ പേര് ഇനി ഔദ്യോഗികമായി 'കേരളം'; പുനർനാമകരണ ബില്ലിൽ ഒപ്പുവെച്ച് രാഷ്ട്രപതി ദ്രൗപതി മുർമു

വിദ്യാർത്ഥി മിർച്ചി മാർപ്പുവിന്റെ ആത്മഹത്യ: കോതമംഗലം എം.എ കോളേജിൽ സമരം ഇരമ്പുന്നു; സെക്രട്ടറിയുടെ വാഹനം തടഞ്ഞ് വിദ്യാർത്ഥികൾ

വിദ്യാർത്ഥി മിർച്ചി മാർപ്പുവിന്റെ ആത്മഹത്യ: കോതമംഗലം എം.എ കോളേജിൽ സമരം ഇരമ്പുന്നു; സെക്രട്ടറിയുടെ വാഹനം തടഞ്ഞ് വിദ്യാർത്ഥികൾ

Comments

Add a Comment

Our Channels

ഡി.ജി.പിയെ വിളിച്ചുവരുത്തിയത് ജനാധിപത്യവിരുദ്ധം; സർക്കാരിന്റെ മൗനം വിധേയത്വമായി ഗവർണർ കാണുന്നുവെന്ന് പിണറായി വിജയൻ | Malayali Media