Malayali Media
Kerala

വാർത്തകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത് ആരെന്ന് വ്യക്തമാക്കണം; മെറ്റയുടെ മറുപടിയിൽ മുഖ്യമന്ത്രിയുടെ വാദങ്ങൾ തെറ്റെന്ന് തെളിഞ്ഞതായി പി. രാജീവ്

18 Aug 202644 views 3 min read
വാർത്തകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത് ആരെന്ന് വ്യക്തമാക്കണം; മെറ്റയുടെ മറുപടിയിൽ മുഖ്യമന്ത്രിയുടെ വാദങ്ങൾ തെറ്റെന്ന് തെളിഞ്ഞതായി പി. രാജീവ്
Advertisement

കൊച്ചി:  വാർത്തകൾ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് മെറ്റയുടെ വിശദീകരണം പുറത്തുവന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം പി. രാജീവ്. ആരുടെ നിർദ്ദേശപ്രകാരമാണ് വാർത്താ ഉള്ളടക്കങ്ങൾ തടഞ്ഞതെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവിന്റെ പ്രതികരണമടക്കമുള്ള വാർത്തകൾ നീക്കം ചെയ്യപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ കളവാണെന്ന് ഇതോടെ ബോധ്യപ്പെട്ടതായും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി.

പി രാജീവിന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം :

ചില വാർത്താ ചാനലുകളുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യപ്പെട്ടതിലും അതുസംബന്ധിച്ച് പ്രതിപക്ഷ നേതാവിന്റെ പ്രതികരണവാർത്ത പോലും നീക്കം ചെയ്യപ്പെട്ട സംഭവത്തിലും മുഖ്യമന്ത്രി പറഞ്ഞത് നുണയാണെന്ന് വ്യക്തമായിരിക്കുന്നു. ഇന്ന് റിപ്പോർട്ടർ ടി വിയും ന്യൂസ്‌ മലയാളം 24*7 ചാനലും അവർക്ക് മെറ്റയിൽ നിന്ന് ലഭിച്ച e-mail സന്ദേശം പ്രസിദ്ധീകരിച്ചതോടെ കഴിഞ്ഞ ദിവസങ്ങളിൽ വന്ന വാർത്തയെ മെറ്റ നിരാകരിക്കുകയാണ്.

സംഭവിച്ചത് ഒരു സാങ്കേതിക പിഴവ് അല്ല എന്നും ഒരു പ്രാദേശികമായ ഗവൺമെന്റിന്റെ നിയമപരമായ ആവശ്യപ്രകാരമാണ് ഈ ഉള്ളടക്കങ്ങൾ നീക്കിയത് എന്നും അർത്ഥശങ്കയ്ക്കിയിടയില്ലാതെ തന്നെ പറഞ്ഞിട്ടുണ്ട്. “After thorough consultation with our team, we can confirm that the takedown was executed in compliance with local legal requirements, rather than due to a technical error.” എന്നാണ് ചാനലുകൾക്ക് ലഭിച്ച സന്ദേശത്തിൽ മെറ്റ പറയുന്നത്. അങ്ങനെയെങ്കിൽ ആരുടെ ആവശ്യപ്രകാരമാണ് ഈ ഉള്ളടക്കങ്ങൾ തടഞ്ഞത് എന്ന് വ്യക്തമാകേണ്ടിയിരിക്കുന്നു.

വി ഡി സതീശനും അദ്ദേഹത്തിന്റെ സർക്കാരിനും എതിരെ വന്ന വാർത്തകൾ മാത്രമാണ് തടയപ്പെട്ടത് എന്നതും അതുതന്നെ ഇന്ത്യയിൽ മാത്രമാണ് തടയപ്പെട്ടത് എന്നതും ആദ്യഘട്ടത്തിൽ തന്നെ സംശയം ഉണ്ടാക്കിയിരുന്നു. “ഞാൻ പറഞ്ഞാൽ മെറ്റ കേൾക്കുമോ? ഞാൻ ഒരു ഭയങ്കര സംഭവമാണോ?”എന്നൊക്കെയായിരുന്നു മുഖ്യമന്ത്രിയുടെ കളിയാക്കൽ. തുടർന്ന് ചില മാധ്യമങ്ങൾ, മെറ്റയുടേത് സാങ്കേതിക പിഴവാണ് എന്ന് അവർ വ്യക്തമാക്കിയതായി സോഴ്സ് വ്യക്തമാക്കാതെയും തെളിവുകൾ ഒന്നുമില്ലാതെയും ആധികാരികമെന്ന മട്ടിൽ ഒരേപോലെ ഒരുമിച്ച് റിപ്പോർട്ട് ചെയ്തു. മുഖ്യമന്ത്രി പറയുന്ന നുണകൾക്ക് ആധികാരിത നിർമ്മിച്ചുനൽകുകയായിരുന്നു ചില മാധ്യമങ്ങൾ എന്നത് ലജ്ജാവഹമാണ്.

മാധ്യമങ്ങളെയും സാമൂഹ്യ മാധ്യമങ്ങളെയും സ്വന്തം വരുതിയിൽ നിർത്തി എതിർസ്വരങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമം മോദി സർക്കാരിന്റെതാണ്. ഒരു സങ്കോചവുമില്ലാതെ ആ വഴിക്കുതന്നെയാണ് സതീശനും നീങ്ങുന്നത്. ആശയപ്രചാരണരംഗത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഭരണകർത്താക്കളുടെയെല്ലാം സ്ഥാനം ചരിത്രത്തിൽ എവിടെയാണുള്ളത് എന്ന് ഭരിക്കുന്നവർ ചിന്തിക്കുന്നത് നന്നായിരിക്കും.

Advertisement

Related News

സംസ്ഥാനത്തിന്റെ പേര് ഇനി ഔദ്യോഗികമായി 'കേരളം'; പുനർനാമകരണ ബില്ലിൽ ഒപ്പുവെച്ച് രാഷ്ട്രപതി ദ്രൗപതി മുർമു

സംസ്ഥാനത്തിന്റെ പേര് ഇനി ഔദ്യോഗികമായി 'കേരളം'; പുനർനാമകരണ ബില്ലിൽ ഒപ്പുവെച്ച് രാഷ്ട്രപതി ദ്രൗപതി മുർമു

വിദ്യാർത്ഥി മിർച്ചി മാർപ്പുവിന്റെ ആത്മഹത്യ: കോതമംഗലം എം.എ കോളേജിൽ സമരം ഇരമ്പുന്നു; സെക്രട്ടറിയുടെ വാഹനം തടഞ്ഞ് വിദ്യാർത്ഥികൾ

വിദ്യാർത്ഥി മിർച്ചി മാർപ്പുവിന്റെ ആത്മഹത്യ: കോതമംഗലം എം.എ കോളേജിൽ സമരം ഇരമ്പുന്നു; സെക്രട്ടറിയുടെ വാഹനം തടഞ്ഞ് വിദ്യാർത്ഥികൾ

സുൽത്താൻ ബത്തേരിയുടെ പേര് 'ഗണപതിവട്ടം' എന്ന് പുനഃസ്ഥാപിക്കണം;  ഹിന്ദു ഐക്യവേദി

സുൽത്താൻ ബത്തേരിയുടെ പേര് 'ഗണപതിവട്ടം' എന്ന് പുനഃസ്ഥാപിക്കണം; ഹിന്ദു ഐക്യവേദി

കോതമംഗലം എസ്.എച്ച്.ഒയെ ഭീഷണിപ്പെടുത്തിയ കേസ്: അർജുൻ ആയങ്കിയുമായി കടവന്ത്രയിലെ ഫ്ലാറ്റിൽ പൊലീസിന്റെ തെളിവെടുപ്പ്

കോതമംഗലം എസ്.എച്ച്.ഒയെ ഭീഷണിപ്പെടുത്തിയ കേസ്: അർജുൻ ആയങ്കിയുമായി കടവന്ത്രയിലെ ഫ്ലാറ്റിൽ പൊലീസിന്റെ തെളിവെടുപ്പ്

പത്തനംതിട്ടയിൽ പുതിയ പ്രിയദർശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാർ; സമയക്രമം തെറ്റിക്കുന്നുവെന്നും ഫിറ്റ്‌നസില്ലെന്നും പരാതി; റൂട്ട് ആരുടെയും കുത്തകയല്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ്

പത്തനംതിട്ടയിൽ പുതിയ പ്രിയദർശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാർ; സമയക്രമം തെറ്റിക്കുന്നുവെന്നും ഫിറ്റ്‌നസില്ലെന്നും പരാതി; റൂട്ട് ആരുടെയും കുത്തകയല്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ്

Comments

Add a Comment

Our Channels

വാർത്തകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത് ആരെന്ന് വ്യക്തമാക്കണം; മെറ്റയുടെ മറുപടിയിൽ മുഖ്യമന്ത്രിയുടെ വാദങ്ങൾ തെറ്റെന്ന് തെളിഞ്ഞതായി പി. രാജീവ് | Malayali Media