കോതമംഗലം: പൊലീസിനും ആഭ്യന്തര മന്ത്രിക്കുമെതിരെ വെല്ലുവിളി ഉയർത്തിയതിനെ തുടർന്ന് അറസ്റ്റിലായ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കോതമംഗലം ഊന്നുകൽ സർക്കിൾ ഇൻസ്പെക്ടറെ (സി.ഐ) ഭീഷണിപ്പെടുത്തിയ കേസിൽ രണ്ട് ദിവസത്തേക്കാണ് കോതമംഗലം കോടതി പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
പൊലീസിനെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് നിലവിൽ റിമാൻഡിൽ കഴിയുന്ന അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കോതമംഗലം പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. തുടർന്നാണ് കോടതി കസ്റ്റഡി അനുവദിച്ചത്.





