Malayali Media
Kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്, തീരദേശത്ത് കള്ളക്കടൽ ജാഗ്രതാനിർദേശം

Admin User18 Aug 202634 views 3 min read
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്, തീരദേശത്ത് കള്ളക്കടൽ ജാഗ്രതാനിർദേശം
Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജാഗ്രതയുടെ ഭാഗമായി കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട് എന്നീ നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദത്തിന്റെ പ്രഭാവത്തിലാണ് സംസ്ഥാനത്ത് നിലവിൽ മഴ ശക്തമായി തുടരുന്നത്. മഴയോടൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാനും സാധ്യതയുണ്ട്. നാളെ രാത്രി വരെ ഉയർന്ന തിരമാലകൾക്കും രൂക്ഷമായ കടലാക്രമണത്തിനും സാധ്യത നിലനിൽക്കുന്നതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. അതേസമയം, ഇന്ന് കടലിൽ പോകുന്നതിന് മത്സ്യത്തൊഴിലാളികൾക്ക് വിലക്കേർപ്പെടുത്തിയിട്ടില്ല.

കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ 8.30 മുതൽ നാളെ രാത്രി 11.30 വരെ കേരള തീരത്ത് 0.9 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണമുള്ള കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കൂടാതെ, ഇന്ന് രാത്രി 11.30 വരെ കന്യാകുമാരി തീരത്ത് 1.3 മുതൽ 1.5 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ അടിച്ചുയരാൻ സാധ്യതയുള്ളതായും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

Tags:#KERALA#MONSOON#ALERT
Advertisement

Related News

നെഹ്‌റു ട്രോഫി വള്ളംകളി പോസ്റ്ററിൽ കൊടിക്കുന്നിലിന്റെ പേരും ചിത്രവുമില്ല; ജില്ലാ ഭരണകൂടത്തിനെതിരെ അതൃപ്തി, എം.പി വിട്ടുനിന്നേക്കും

നെഹ്‌റു ട്രോഫി വള്ളംകളി പോസ്റ്ററിൽ കൊടിക്കുന്നിലിന്റെ പേരും ചിത്രവുമില്ല; ജില്ലാ ഭരണകൂടത്തിനെതിരെ അതൃപ്തി, എം.പി വിട്ടുനിന്നേക്കും

സംസ്ഥാനത്തിന്റെ പേര് ഇനി ഔദ്യോഗികമായി 'കേരളം'; പുനർനാമകരണ ബില്ലിൽ ഒപ്പുവെച്ച് രാഷ്ട്രപതി ദ്രൗപതി മുർമു

സംസ്ഥാനത്തിന്റെ പേര് ഇനി ഔദ്യോഗികമായി 'കേരളം'; പുനർനാമകരണ ബില്ലിൽ ഒപ്പുവെച്ച് രാഷ്ട്രപതി ദ്രൗപതി മുർമു

വിദ്യാർത്ഥി മിർച്ചി മാർപ്പുവിന്റെ ആത്മഹത്യ: കോതമംഗലം എം.എ കോളേജിൽ സമരം ഇരമ്പുന്നു; സെക്രട്ടറിയുടെ വാഹനം തടഞ്ഞ് വിദ്യാർത്ഥികൾ

വിദ്യാർത്ഥി മിർച്ചി മാർപ്പുവിന്റെ ആത്മഹത്യ: കോതമംഗലം എം.എ കോളേജിൽ സമരം ഇരമ്പുന്നു; സെക്രട്ടറിയുടെ വാഹനം തടഞ്ഞ് വിദ്യാർത്ഥികൾ

സുൽത്താൻ ബത്തേരിയുടെ പേര് 'ഗണപതിവട്ടം' എന്ന് പുനഃസ്ഥാപിക്കണം;  ഹിന്ദു ഐക്യവേദി

സുൽത്താൻ ബത്തേരിയുടെ പേര് 'ഗണപതിവട്ടം' എന്ന് പുനഃസ്ഥാപിക്കണം; ഹിന്ദു ഐക്യവേദി

കോതമംഗലം എസ്.എച്ച്.ഒയെ ഭീഷണിപ്പെടുത്തിയ കേസ്: അർജുൻ ആയങ്കിയുമായി കടവന്ത്രയിലെ ഫ്ലാറ്റിൽ പൊലീസിന്റെ തെളിവെടുപ്പ്

കോതമംഗലം എസ്.എച്ച്.ഒയെ ഭീഷണിപ്പെടുത്തിയ കേസ്: അർജുൻ ആയങ്കിയുമായി കടവന്ത്രയിലെ ഫ്ലാറ്റിൽ പൊലീസിന്റെ തെളിവെടുപ്പ്

Comments

Add a Comment

Our Channels

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്, തീരദേശത്ത് കള്ളക്കടൽ ജാഗ്രതാനിർദേശം | Malayali Media