Malayali Media
Kerala

ഹെലികോപ്റ്ററിൽ കണ്ണൂർ വരെ പോയി ഊണുകഴിച്ചു മടങ്ങി, വെറുമൊരു ടൈംപാസ്; വി.ഡി. സതീശന്റെ ഹെലികോപ്റ്റർ യാത്രയെപരിഹസിച്ച് വി.കെ. സനോജ് എം.എൽ.എ

17 Aug 202683 views 3 min read
ഹെലികോപ്റ്ററിൽ കണ്ണൂർ വരെ പോയി ഊണുകഴിച്ചു മടങ്ങി, വെറുമൊരു ടൈംപാസ്; വി.ഡി. സതീശന്റെ ഹെലികോപ്റ്റർ യാത്രയെപരിഹസിച്ച് വി.കെ. സനോജ് എം.എൽ.എ
Advertisement

കൊച്ചി: വി.ഡി. സതീശന്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും എം.എൽ.എയുമായ വി.കെ. സനോജ് രംഗത്ത്. മുൻപ് മുഖ്യമന്ത്രി നടത്തിയ മംഗലാപുരം സന്ദർശനവും, കൊച്ചിയിൽ അജ്ഞാതനായ നിക്ഷേപകനെ കാണാനായി ഹെലികോപ്റ്ററിൽ നടത്തിയ യാത്രയും ചൂണ്ടിക്കാണിച്ചാണ് വി.കെ. സനോജ് വിമർശനശരങ്ങൾ തൊടുത്തത്. ഫേസ്ബുക്കിൽ പങ്കുവെച്ച പ്രത്യേക കുറിപ്പിലൂടെയായിരുന്നു അദ്ദേഹം വി.ഡി. സതീശനെതിരെ പരിഹാസവുമായി രംഗത്തെത്തിയത്.

വി കെ സനോജിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം

ഫ്ലൈറ്റ്‌ ചാർട്ട്‌ ചെയ്ത്‌ കർണ്ണാടകയിലെ മംഗലാപുരത്തേയ്ക്ക്‌ പറന്നത്‌ മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ ബന്ധുക്കളെ കാണാൻ….!!

സർക്കാർ ഹെലികോപ്റ്ററിൽ കൊച്ചിക്ക്‌ പറന്നത്‌ അജ്ഞാതനായ ഇൻവെസ്റ്ററെ കാണാൻ….!!

ഇപ്പോ കർണ്ണാടകയിലെ തന്നെ കൂർഗിലേയ്ക്ക്‌ പറന്നത്‌ കല്യാണം കൂടാനാണത്രെ….!!

എന്നിട്ട്‌ കൂർഗിലേയ്ക്ക്‌ പോയോ…?

ഇല്ല, കണ്ണൂരിൽ ഇറങ്ങി ഊണും കഴിച്ച്‌ തിരികെ എറണാകുളത്തേയ്ക്ക്‌ മടങ്ങി…!!

അതായത് ചുമ്മാ ഇരുന്ന് ബോറടിച്ചപ്പോൾ ഹെലികോപ്റ്റർ എടുത്ത്‌ കണ്ണൂർ വരെ പോയി ഊണ്‌ കഴിച്ച്‌ മടങ്ങി വന്നു…!

ചുമ്മാ ഒരു ടൈം പാസ്‌…!

ആരുമൊന്ന് ചോദിച്ചേക്കരുതേ….

ഇനി ആരേലും ചോദിച്ചാൽ ഞാനൊന്ന് ഭക്ഷണം കഴിച്ചതാണോ തെറ്റ്‌ എന്ന് ചോദിച്ച്‌ കളയും….!!

വെറുതെ എന്തിനാ ആ സങ്കടം നമ്മൾ കാണുന്നത്‌ …!

Tags:#vd satheeshan#vk sanoj
Advertisement

Related News

'ഇത് ആർ.എസ്.എസ് ശാഖയോ നാഗ്പൂരോ അല്ല'; വി.സിയുടെ വിലക്ക് മറികടന്ന് കണ്ണൂർ സർവ്വകലാശാലയിൽ വിദ്യാർത്ഥി യൂണിയൻ പരിപാടി, പാലയാട് ക്യാമ്പസിലെത്തി ഐഷി ഘോഷ്

'ഇത് ആർ.എസ്.എസ് ശാഖയോ നാഗ്പൂരോ അല്ല'; വി.സിയുടെ വിലക്ക് മറികടന്ന് കണ്ണൂർ സർവ്വകലാശാലയിൽ വിദ്യാർത്ഥി യൂണിയൻ പരിപാടി, പാലയാട് ക്യാമ്പസിലെത്തി ഐഷി ഘോഷ്

കേരളത്തിൽ നാളെ ശക്തമായ മഴയ്ക്ക് സാധ്യത; കോട്ടയം ഉൾപ്പെടെ 4 ജില്ലകളിൽ യെല്ലോ അലേർട്ട്, തീരദേശത്ത് കള്ളക്കടൽ മുന്നറിയിപ്പ്

കേരളത്തിൽ നാളെ ശക്തമായ മഴയ്ക്ക് സാധ്യത; കോട്ടയം ഉൾപ്പെടെ 4 ജില്ലകളിൽ യെല്ലോ അലേർട്ട്, തീരദേശത്ത് കള്ളക്കടൽ മുന്നറിയിപ്പ്

നെടുമ്പാശ്ശേരി അത്താണിയിലെ ഗ്രാൻഡ് മലബാർ ഹോട്ടലിൽ വൻ തീപിടിത്തം; ആളുകളെ സുരക്ഷിതമായി ഒഴിപ്പിച്ചു, തീ അണച്ച് ആലുവ-അങ്കമാലി ഫയർഫോഴ്സ്

നെടുമ്പാശ്ശേരി അത്താണിയിലെ ഗ്രാൻഡ് മലബാർ ഹോട്ടലിൽ വൻ തീപിടിത്തം; ആളുകളെ സുരക്ഷിതമായി ഒഴിപ്പിച്ചു, തീ അണച്ച് ആലുവ-അങ്കമാലി ഫയർഫോഴ്സ്

കാസർകോട്ടെ എം.ഡി.എം.എ കടത്ത്: ബെംഗളൂരുവിലെ യുവതിക്ക് പ്രതികൾ രണ്ട് മാസത്തിനിടെ കൈമാറിയത് 49 ലക്ഷം രൂപ; നിർണ്ണായക വിവരങ്ങൾ പുറത്ത്

കാസർകോട്ടെ എം.ഡി.എം.എ കടത്ത്: ബെംഗളൂരുവിലെ യുവതിക്ക് പ്രതികൾ രണ്ട് മാസത്തിനിടെ കൈമാറിയത് 49 ലക്ഷം രൂപ; നിർണ്ണായക വിവരങ്ങൾ പുറത്ത്

'മാറ്റമല്ല, മൂന്ന് മാസം കൊണ്ട് കേരളത്തിലുണ്ടായത് നാറ്റം'; ജനങ്ങൾക്ക് തെറ്റുപറ്റിയെന്നും വി.ഡി. സതീശൻ സർക്കാരിന്റേത് കെടുകാര്യസ്ഥതയെന്നും പി.എ. മുഹമ്മദ് റിയാസ്

'മാറ്റമല്ല, മൂന്ന് മാസം കൊണ്ട് കേരളത്തിലുണ്ടായത് നാറ്റം'; ജനങ്ങൾക്ക് തെറ്റുപറ്റിയെന്നും വി.ഡി. സതീശൻ സർക്കാരിന്റേത് കെടുകാര്യസ്ഥതയെന്നും പി.എ. മുഹമ്മദ് റിയാസ്

Comments

Add a Comment

Our Channels

ഹെലികോപ്റ്ററിൽ കണ്ണൂർ വരെ പോയി ഊണുകഴിച്ചു മടങ്ങി, വെറുമൊരു ടൈംപാസ്; വി.ഡി. സതീശന്റെ ഹെലികോപ്റ്റർ യാത്രയെപരിഹസിച്ച് വി.കെ. സനോജ് എം.എൽ.എ | Malayali Media