കൊച്ചി: എറണാകുളം നെടുമ്പാശ്ശേരി അത്താണിയിൽ പ്രവർത്തിക്കുന്ന ഗ്രാൻഡ് മലബാർ ഹോട്ടലിൽ വൻ തീപിടിത്തം. ആളുകൾ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സമയത്താണ് ഹോട്ടലിനുള്ളിൽ തീ പടർന്നുപിടിച്ചത്. അപകടം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ ഹോട്ടലിലുണ്ടായിരുന്ന മുഴുവൻ ആളുകളെയും സുരക്ഷിതമായി പുറത്തിറക്കിയതായി അധികൃതർ അറിയിച്ചു.
സംഭവസ്ഥലത്തേക്ക് എത്തിയ ആലുവ, അങ്കമാലി യൂണിറ്റുകളിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം നടത്തിയ കൃത്യമായ ഇടപെടലിലൂടെ തീ പൂർണ്ണമായും അണയ്ക്കാനായി. ഹോട്ടലിലെ തന്തൂരി അടുപ്പിൽ നിന്നാണ് തീ പടർന്നുപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.





