Malayali Media
Kerala

ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു; ഭക്തർക്ക് നാളെ പുലർച്ചെ മുതൽ ദർശനാനുമതി

17 Aug 202651 views 3 min read
ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു; ഭക്തർക്ക് നാളെ പുലർച്ചെ മുതൽ ദർശനാനുമതി
Advertisement

ശബരിമല: ചിങ്ങമാസ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട തുറന്നു. വൈകുന്നേരം അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നടതുറന്ന് ശ്രീകോവിലിലെ ദീപങ്ങൾ തെളിയിക്കുകയായിരുന്നു. തുടർന്ന് പതിനെട്ടാം പടിക്ക് താഴെ അഗ്നി പകർന്നു.

ചിങ്ങം ഒന്നായ നാളെ പുലർച്ചെ അഞ്ച് മണിക്ക് ഭക്തർക്ക് ദർശനം നൽകാനായി വീണ്ടും നട തുറക്കും. ചിങ്ങം ഒന്നു മുതൽ വൈകുന്നേരങ്ങളിലെ ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാം പടിയിൽ പ്രത്യേക പടിപൂജയും നടക്കും. ചിങ്ങമാസത്തെ പൂജകൾ പൂർത്തിയാക്കി ആഗസ്റ്റ് 21-ന് രാത്രി പത്ത് മണിക്ക് നടയടയ്ക്കും. തുടർന്ന് തിരുവോണ നാളുകളിലെ പ്രത്യേക പൂജകൾക്കായി ആഗസ്റ്റ് 24-ന് വൈകുന്നേരം ക്ഷേത്രനട വീണ്ടും തുറക്കുന്നതായിരിക്കും.

Tags:#sabarimala#chingam
Advertisement

Related News

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത കുട്ടികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശം; മാള സൈനിക സ്കൂൾ ഉടമ ഡോ. രാജു ഡേവിസ് ഖേദം പ്രകടിപ്പിച്ചു

രാവിലെ പൂട്ടി സീൽ വെച്ച ബാർ വൈകിട്ട് വീണ്ടും തുറന്നു; കോട്ടയത്തെ രാജ് റീഗൽ ബാറിന്റെ ലൈസൻസ് റദ്ദാക്കാൻ എക്സൈസ് മന്ത്രി എം. ലിജുവിന്റെ നിർദ്ദേശം, ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

'എനിക്ക് ഒരൊറ്റ തന്തയേ ഉള്ളൂ, അത് നരേന്ദ്ര മോദിജി'; പാർട്ടി മാറില്ലെന്ന് പി.സി. ജോർജ്, തെരഞ്ഞെടുപ്പ് ഫണ്ട് പരാമർശത്തിലും വിശദീകരണം

പി.എം ശ്രീ തള്ളേണ്ടത് അറബിക്കടലിലല്ല, അഴുക്കുചാലിൽ; വകുപ്പ് തന്റേതായിരുന്നെങ്കിൽ തടയുമായിരുന്നുവെന്ന് മന്ത്രി കെ.എം. ഷാജി

'ഇൻസ്റ്റഗ്രാമിലെ വീഡിയോയല്ലേ മാറ്റാനാകൂ, നെഞ്ചിലെ ചെങ്കൊടി മാറ്റാൻ കഴിയില്ല'; പേജ് പൂട്ടിയ നടപടിയിൽ മെറ്റയ്ക്ക് മറുപടിയുമായി 'കുട്ടി സഖാവ്' മുഹമ്മദ് സിയാൻ

Comments

Add a Comment

Our Channels

ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു; ഭക്തർക്ക് നാളെ പുലർച്ചെ മുതൽ ദർശനാനുമതി | Malayali Media