Malayali Media
Kerala

മോദിയുടെ നയങ്ങളാണ് സതീശൻ കേരളത്തിൽ പ്രാവർത്തികമാക്കാൻ നോക്കുന്നത്: വാർത്തകൾ സെൻസർ ചെയ്തതിൽ വി. ശിവദാസൻ എം.പി

Admin User13 Aug 202637 views 3 min read
മോദിയുടെ നയങ്ങളാണ് സതീശൻ കേരളത്തിൽ പ്രാവർത്തികമാക്കാൻ നോക്കുന്നത്: വാർത്തകൾ സെൻസർ ചെയ്തതിൽ വി. ശിവദാസൻ എം.പി
Advertisement

രാജ്യവ്യാപകമായി നരേന്ദ്ര മോദി നടപ്പിലാക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് വി.ഡി. സതീശൻ കേരളത്തിൽ കൊണ്ടുവരാൻ ശ്രമിക്കുന്നതെന്ന് വി. ശിവദാസൻ എം.പി ആരോപിച്ചു. മാധ്യമ സ്ഥാപനങ്ങളുടെ വാർത്താ കാർഡുകൾ നീക്കം ചെയ്യിച്ചത് ആരുടെ പരാതിയുടെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കാൻ എം.പി ആവശ്യപ്പെട്ടു.

"ബി.ജെ.പിയെയും അവരുടെ അനുഭാവികളെയും കൂട്ടുപിടിച്ച്, സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നവർക്കെതിരെ കടുത്ത നടപടികളാണ് സ്വീകരിക്കുന്നത്. ജന്തർമന്തറിലെ പ്രതിഷേധത്തെത്തുടർന്ന് വിദ്യാർത്ഥികളുടേത് അടക്കമുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിപ്പിക്കുകയും കേന്ദ്ര ഭരണകൂടത്തിനെതിരെയുള്ള വാർത്തകൾ തമസ്കരിക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലുടനീളം മോദി കാണിക്കാൻ ശ്രമിക്കുന്ന അതേ രീതി തന്നെയാണ് കേരളത്തിൽ വി.ഡി. സതീശന്റെ നേതൃത്വത്തിൽ നടപ്പിലാക്കാൻ നോക്കുന്നത്. ഇത് ഒരു തരത്തിലും അംഗീകരിച്ചു നൽകാൻ കഴിയില്ല, തികച്ചും അപകടകരമായ പോക്കാണിത്," വി. ശിവദാസൻ എം.പി പ്രതികരിച്ചു.

Tags:#v sivadasan mp
Advertisement

Related News

Comments

Add a Comment

Our Channels

മോദിയുടെ നയങ്ങളാണ് സതീശൻ കേരളത്തിൽ പ്രാവർത്തികമാക്കാൻ നോക്കുന്നത്: വാർത്തകൾ സെൻസർ ചെയ്തതിൽ വി. ശിവദാസൻ എം.പി | Malayali Media