Malayali Media
Kerala

'ഉണ്ണിത്താന്റെ സർട്ടിഫിക്കറ്റ് തോന്ന്യാസമല്ലാത്തതുകൊണ്ടാകും ഡിലീറ്റ് ചെയ്യാത്തത്': മന്ത്രി കെ. മുരളീധരന് വീണാ ജോർജിന്റെ മറുപടി

13 Aug 202642 views 3 min read
'ഉണ്ണിത്താന്റെ സർട്ടിഫിക്കറ്റ് തോന്ന്യാസമല്ലാത്തതുകൊണ്ടാകും ഡിലീറ്റ് ചെയ്യാത്തത്': മന്ത്രി കെ. മുരളീധരന് വീണാ ജോർജിന്റെ മറുപടി
Advertisement

തിരുവനന്തപുരം: സർക്കാരിനെതിരായ വാർത്തകൾ മെറ്റ നീക്കം ചെയ്ത വിഷയത്തിൽ മന്ത്രി കെ. മുരളീധരൻ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ കടുത്ത വിമർശനവുമായി മുൻ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. 'തോന്ന്യാസം കാണിച്ചാൽ മെറ്റ അത് നീക്കം ചെയ്യുമെന്ന' കെ. മുരളീധരന്റെ മാധ്യമ പ്രതികരണത്തിന് മറുപടിയുമായാണ് വീണാ ജോർജ് രംഗത്തെത്തിയത്.

"രാജ്മോഹൻ ഉണ്ണിത്താൻ നൽകിയ സർട്ടിഫിക്കറ്റ് തോന്ന്യാസമല്ലാത്തതുകൊണ്ടാകും അത് ഇതുവരെ ഡിലീറ്റ് ചെയ്യാത്തത്" എന്ന് വീണാ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു. ഇതിനുപുറമേ, സമൂഹമാധ്യമ പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്യപ്പെട്ട വിവിധ മാധ്യമ വാർത്തകളുടെ ചിത്രങ്ങളും അവർ പങ്കുവെച്ചു. റിപ്പോർട്ടർ ടി.വി, കൈരളി, ദേശാഭിമാനി, ന്യൂസ് മലയാളം എന്നീ മാധ്യമങ്ങളുടെ നീക്കപ്പെട്ട വാർത്താ കാർഡുകളാണ് വീണാ ജോർജ് പുറത്തുവിട്ടത്.

ഭരണകൂടത്തിനെതിരായ വാർത്തകൾ മെറ്റ ഒഴിവാക്കുന്നത് എന്തുകൊണ്ടാണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, തോന്ന്യാസം കാണിച്ചാൽ മെറ്റ അത് നീക്കം ചെയ്യും എന്നായിരുന്നു മന്ത്രി കെ. മുരളീധരന്റെ വിശദീകരണം.

Tags:#veena george#k muraleedharan
Advertisement

Related News

വാക്കുകളിൽ നെഹ്റുവും മനസ്സിൽ സവർക്കറും; വി.ഡി. സതീശൻ നെഹ്‌റൂവിയൻ ലെഫ്റ്റല്ല, നെഹ്റുവിൽ നിന്ന് തിരിഞ്ഞുനടന്നയാളെന്ന് എ.എ. റഹീം എം.പി

വാക്കുകളിൽ നെഹ്റുവും മനസ്സിൽ സവർക്കറും; വി.ഡി. സതീശൻ നെഹ്‌റൂവിയൻ ലെഫ്റ്റല്ല, നെഹ്റുവിൽ നിന്ന് തിരിഞ്ഞുനടന്നയാളെന്ന് എ.എ. റഹീം എം.പി

ഫോട്ടോ എടുക്കുന്നവരുടെ ജാതകം നോക്കാനാകില്ല; ലഹരിക്കേസ് വിഷയത്തിൽ മുഖ്യമന്ത്രിക്ക് പിന്തുണയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ഫോട്ടോ എടുക്കുന്നവരുടെ ജാതകം നോക്കാനാകില്ല; ലഹരിക്കേസ് വിഷയത്തിൽ മുഖ്യമന്ത്രിക്ക് പിന്തുണയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കെ.എസ്.ആർ.ടി.സി ബസിന്റെ പിൻവാതിൽ തുറന്ന് പുറത്തേക്ക് തെറിച്ചുവീണു: പോളിടെക്നിക് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

കെ.എസ്.ആർ.ടി.സി ബസിന്റെ പിൻവാതിൽ തുറന്ന് പുറത്തേക്ക് തെറിച്ചുവീണു: പോളിടെക്നിക് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

വിവാഹമോചനം വേഗത്തിലാക്കാമെന്നും പൂജ ചെയ്ത് പ്രശ്നങ്ങൾ മാറ്റാമെന്നും വാഗ്ദാനം: യുവതിയുടെ ലക്ഷങ്ങൾ കവർന്നയാൾ അറസ്റ്റിൽ

വിവാഹമോചനം വേഗത്തിലാക്കാമെന്നും പൂജ ചെയ്ത് പ്രശ്നങ്ങൾ മാറ്റാമെന്നും വാഗ്ദാനം: യുവതിയുടെ ലക്ഷങ്ങൾ കവർന്നയാൾ അറസ്റ്റിൽ

പത്തനംതിട്ടയിൽ വീട്ടുതർക്കത്തെ തുടർന്ന് പിതൃസഹോദരനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി: ഇരുപത്തേഴുകാരൻ പോലീസ് കസ്റ്റഡിയിൽ

പത്തനംതിട്ടയിൽ വീട്ടുതർക്കത്തെ തുടർന്ന് പിതൃസഹോദരനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി: ഇരുപത്തേഴുകാരൻ പോലീസ് കസ്റ്റഡിയിൽ

Comments

Add a Comment

Our Channels

'ഉണ്ണിത്താന്റെ സർട്ടിഫിക്കറ്റ് തോന്ന്യാസമല്ലാത്തതുകൊണ്ടാകും ഡിലീറ്റ് ചെയ്യാത്തത്': മന്ത്രി കെ. മുരളീധരന് വീണാ ജോർജിന്റെ മറുപടി | Malayali Media