സോണിയ ഗാന്ധിയുടെ 'ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്' എന്ന ഓർമ്മക്കുറിപ്പ് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന ആരോപണവുമായി വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) രംഗത്തെത്തി. ചില യാഥാർത്ഥ്യങ്ങൾക്ക് നേരെ സോണിയ ബോധപൂർവ്വം കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നാണ് വിഎച്ച്പിയുടെ വിമർശനം. പുസ്തകത്തിന്റെ പ്രകാശനം ദേശീയതലത്തിൽ വലിയ രാഷ്ട്രീയ വാഗ്വാദങ്ങൾക്കാണ് ഇപ്പോൾ വഴിതുറന്നിരിക്കുന്നത്.
ബിജെപിയും ആർഎസ്എസും ചേർന്ന് രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ തകർക്കുകയാണെന്ന് സോണിയ ഗാന്ധി തന്റെ ആത്മകഥയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ, ഈ പുസ്തകത്തിലൂടെ മുൻകാല വീഴ്ചകളിൽ കോൺഗ്രസിനെ വെള്ളപൂശാനാണ് സോണിയ ശ്രമിക്കുന്നതെന്ന് ആരോപിച്ച് ബിജെപിയും രൂക്ഷവിമർശനവുമായി രംഗത്തെത്തി.





