Malayali Media
India

മല്ലികാർജുൻ ഖർഗെയുടെ ദീപാവലി ആശംസക്കെതിരെ ബിജെപി; കോൺഗ്രസ് സനാതന വിരുദ്ധമെന്ന് ആരോപണം

ബാബറി പരാമർശത്തിൽ സോണിയയ്ക്കും വിമർശനം

11 Nov 20261 views 3 min read
മല്ലികാർജുൻ ഖർഗെയുടെ ദീപാവലി ആശംസക്കെതിരെ ബിജെപി; കോൺഗ്രസ് സനാതന വിരുദ്ധമെന്ന് ആരോപണം
Advertisement

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പങ്കുവെച്ച ദീപാവലി ആശംസാ സന്ദേശത്തെ വിമർശിച്ച് ബിജെപി. 'ദീവാലി ഖുഷിയോം കാ ഈദ്' എന്ന വാക്കുകൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് സനാതന വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു. ഉത്സവമെന്നോ ആഘോഷമെന്നോ അർത്ഥമുള്ള വാക്കാണ് ഈദ് എന്നിരിക്കെ, ദീപാവലി ദിനത്തിൽ പോലും പ്രീണന രാഷ്ട്രീയവും വോട്ട് ബാങ്കുമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നതെന്നാണ് ഭണ്ഡാരിയുടെ ആക്ഷേപം.

സോണിയാ ഗാന്ധിയുടെ ആത്മകഥയായ 'ബിലോങ്ങിങ്: എ ജേർണി ഓഫ് ലൗ' പ്രകാശനത്തോടനുബന്ധിച്ച് അവർ നടത്തിയ പരാമർശങ്ങളെയും ബിജെപി ഇതിനൊപ്പം കടന്നാക്രമിച്ചു. ബാബരി മസ്ജിദ് തകർക്കപ്പെടുന്നത് ടെലിവിഷൻ ദൃശ്യങ്ങളിലൂടെ കണ്ടപ്പോൾ താൻ കരഞ്ഞിരുന്നുവെന്ന് സോണിയ 'ദി ഗാർഡിയൻ' അഭിമുഖത്തിൽ വ്യക്തമാക്കിയതാണ് ബിജെപി ആയുധമാക്കുന്നത്. ബാബരി മസ്ജിദ് തകർത്ത സംഭവം രാജ്യത്തിന്റെ മതേതര അടിത്തറ സംരക്ഷിക്കാൻ ദീർഘകാല പോരാട്ടം ആവശ്യമാണെന്ന് ബോധ്യപ്പെടുത്തിയെന്നും, കോൺഗ്രസിന്റെ ജാഗ്രതക്കുറവും അമിത ആത്മവിശ്വാസവുമാണ് ബിജെപിയുടെ വളർച്ചയ്ക്ക് സഹായകമായതെന്നും സോണിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

സോണിയയുടെ പ്രസ്താവനയിലൂടെ കോൺഗ്രസ് ബാബറിനോട് അനുഭാവം പുലർത്തുന്നവരാണെന്ന് വ്യക്തമായതായി രാജ്യസഭാ എംപിയും ബിജെപി വക്താവുമായ സുധാൻഷു ത്രിവേദി കുറ്റപ്പെടുത്തി. അന്നും ഇന്നും ബാബർ കോൺഗ്രസിന്റെ ഹൃദയത്തിലുണ്ടെന്നാണ് ഈ പ്രതികരണങ്ങൾ തെളിയിക്കുന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.

Tags:#മല്ലികാർജുൻ ഖർഗെ#ബിജെപി വിമർശനം#സോണിയാ ഗാന്ധി#ബാബരി മസ്ജിദ്#പ്രദീപ് ഭണ്ഡാരി#സുധാൻഷു ത്രിവേദി#ദീപാവലി ആശംസ വിവാദം#Mallikarjun Kharge#BJP vs Congress#Sonia Gandhi Babri Masjid#Sudhanshu Trivedi#Pradeep Bhandari#National News Malayalam
Advertisement

Related News

സോണിയ ഗാന്ധിയുടെ 'ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്' ഓർമ്മക്കുറിപ്പ് മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് വിഎച്ച്പി

സോണിയ ഗാന്ധിയുടെ 'ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്' ഓർമ്മക്കുറിപ്പ് മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് വിഎച്ച്പി

ഗാന്ധി കുടുംബത്തിലെ മരണങ്ങളും സോണിയയുടെ അധികാര പ്രവേശനവും ദുരൂഹം; വിദേശ വനിതയെന്ന് അധിക്ഷേപിച്ച് കങ്കണ റണാവത്ത്

ഗാന്ധി കുടുംബത്തിലെ മരണങ്ങളും സോണിയയുടെ അധികാര പ്രവേശനവും ദുരൂഹം; വിദേശ വനിതയെന്ന് അധിക്ഷേപിച്ച് കങ്കണ റണാവത്ത്

48 മണിക്കൂറിലധികം കസ്റ്റഡിയിലുള്ള ഉദ്യോഗസ്ഥർ സസ്പെൻഷനിലായതായി കണക്കാക്കാം; പ്രത്യേക ഉത്തരവ് ആവശ്യമില്ലെന്ന് സുപ്രീം കോടതി

48 മണിക്കൂറിലധികം കസ്റ്റഡിയിലുള്ള ഉദ്യോഗസ്ഥർ സസ്പെൻഷനിലായതായി കണക്കാക്കാം; പ്രത്യേക ഉത്തരവ് ആവശ്യമില്ലെന്ന് സുപ്രീം കോടതി

500, 2000 രൂപാ നോട്ടുകൾ പിൻവലിക്കണം; 100, 200 നോട്ടുകൾ മാത്രം മതിയെന്ന ആവശ്യവുമായി ചന്ദ്രബാബു നായിഡു

500, 2000 രൂപാ നോട്ടുകൾ പിൻവലിക്കണം; 100, 200 നോട്ടുകൾ മാത്രം മതിയെന്ന ആവശ്യവുമായി ചന്ദ്രബാബു നായിഡു

അധികാരത്തിലെത്തിയാൽ അയോധ്യയെ ആഗോള സനാതന തീർത്ഥാടന തലസ്ഥാനമാക്കും; ഭൂമി തട്ടിപ്പിൽ അന്വേഷണം നടത്തുമെന്ന് അഖിലേഷ് യാദവ്

അധികാരത്തിലെത്തിയാൽ അയോധ്യയെ ആഗോള സനാതന തീർത്ഥാടന തലസ്ഥാനമാക്കും; ഭൂമി തട്ടിപ്പിൽ അന്വേഷണം നടത്തുമെന്ന് അഖിലേഷ് യാദവ്

Comments

Add a Comment

Our Channels