Malayali Media
India

തമിഴ്നാട്ടിൽ റോഡ് തടഞ്ഞ് ദീപാവലി റീൽസ് ചിത്രീകരിച്ചത് ചോദ്യം ചെയ്ത എസ്എസ്ഐയെ മദ്യപസംഘം മർദ്ദിച്ചുകൊന്നു; നാല് പേർ പിടിയിൽ

09 Nov 20262 views 3 min read
തമിഴ്നാട്ടിൽ റോഡ് തടഞ്ഞ് ദീപാവലി റീൽസ് ചിത്രീകരിച്ചത് ചോദ്യം ചെയ്ത എസ്എസ്ഐയെ മദ്യപസംഘം മർദ്ദിച്ചുകൊന്നു; നാല് പേർ പിടിയിൽ
Advertisement

ചെന്നൈ: തമിഴ്‌നാട്ടിലെ തേനിയിൽ പൊതുവഴി തടസ്സപ്പെടുത്തി റീൽസ് ചിത്രീകരിച്ചത് തടയാൻ ശ്രമിച്ച സ്പെഷ്യൽ സബ് ഇൻസ്പെക്ടറെ മദ്യപസംഘം മർദ്ദിച്ചുകൊന്നു. എസ്എസ്ഐ സെന്തിൽ കുമാറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഉൾപ്പെട്ട നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച രാത്രി തേനിക്ക് സമീപമുള്ള സമധർമ്മപുരത്താണ് സംഭവം. റോഡിൽ വാഹനങ്ങൾ തടഞ്ഞിട്ട് പടക്കം പൊട്ടിക്കുകയും ദീപാവലി റീൽസ് പകർത്തുകയും ചെയ്ത മദ്യപസംഘത്തെ തടയാനെത്തിയതായിരുന്നു സെന്തിൽ കുമാർ. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടി അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനുമായി യുവാക്കൾ തർക്കത്തിലേർപ്പെടുകയും തുടർന്ന് കൂട്ടംചേർന്ന് ക്രൂരമായി ആക്രമിക്കുകയുമായിരുന്നു.

മർദ്ദനമേറ്റ് അതീവ ഗുരുതരാവസ്ഥയിലായ സെന്തിൽ കുമാറിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേസിൽ പിടിയിലായ നാലുപേർക്ക് പുറമെ സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറും.

Tags:#തമിഴ്നാട് വാർത്ത#തേനി കൊലപാതകം#എസ്എസ്ഐ സെന്തിൽ കുമാർ#റീൽസ് ചിത്രീകരണം കൊലപാതകം#പോലീസ് ആക്രമണം#Tamil Nadu Police#Theni News#SSI Senthil Kumar Beaten to Death#Diwali Reels Murder#Crime News Malayalam
Advertisement

Related News

Comments

Add a Comment

Our Channels

തമിഴ്നാട്ടിൽ റോഡ് തടഞ്ഞ് ദീപാവലി റീൽസ് ചിത്രീകരിച്ചത് ചോദ്യം ചെയ്ത എസ്എസ്ഐയെ മദ്യപസംഘം മർദ്ദിച്ചുകൊന്നു; നാല് പേർ പിടിയിൽ | Malayali Media