Malayali Media
India

5,000 കോടിയുടെ ബിഎൽഎം ചിട്ടി-നിക്ഷേപ തട്ടിപ്പ്: കൊച്ചിയും ചെന്നൈയും ഉൾപ്പെടെ പത്തിടങ്ങളിൽ ഇ.ഡി റെയ്ഡ്

04 Nov 20261 views 3 min read
5,000 കോടിയുടെ ബിഎൽഎം ചിട്ടി-നിക്ഷേപ തട്ടിപ്പ്: കൊച്ചിയും ചെന്നൈയും ഉൾപ്പെടെ പത്തിടങ്ങളിൽ ഇ.ഡി റെയ്ഡ്
Advertisement

ചെന്നൈ: നിക്ഷേപങ്ങളുടെ മറവിൽ 5,000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിൽ ബിഎൽഎം ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുമായി ബന്ധപ്പെട്ട പത്ത് കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഒരേസമയം പരിശോധന നടത്തി. ചെന്നൈയിലെ സൊസൈറ്റി ആസ്ഥാനത്തിന് പുറമെ കോയമ്പത്തൂർ, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ ഓഫീസുകളിലും കേന്ദ്രങ്ങളിലുമാണ് പരിശോധനകൾ പുരോഗമിക്കുന്നത്. വിഷയത്തിൽ ഇ.ഡി നേരത്തെ പ്രാഥമികാന്വേഷണം പൂർത്തിയാക്കിയിരുന്നു.

പൊതുജനങ്ങളിൽ നിന്ന് നിക്ഷേപമായി സ്വരൂപിച്ച കോടിക്കണക്കിന് രൂപ സ്വകാര്യ ആവശ്യങ്ങൾക്കായി വകമാറ്റി ചെലവഴിക്കുകയും മറ്റ് വ്യക്തിഗത മേഖലകളിൽ നിക്ഷേപിക്കുകയും ചെയ്തുവെന്നാണ് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ.

പ്രേംകുമാറിന്റെ നേതൃത്വത്തിലാണ് ഈ വൻ സാമ്പത്തിക തിരിമറി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

Tags:#ബിഎൽഎം തട്ടിപ്പ് കേസ്#ഇ ഡി റെയ്ഡ് കൊച്ചി#ബിഎൽഎം ഹൗസിങ് കോഓപ്പറേറ്റീവ് സൊസൈറ്റി#5000 കോടി രൂപ നിക്ഷേപ തട്ടിപ്പ്#ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം#പ്രേംകുമാർ പ്രതി#BLM Cooperative Society Scam#ED Raid Chennai Kochi Kozhikode#5000 Crore Investment Fraud#Crime Branch Economic Offences Wing#Financial Fraud News Malayalam
Advertisement

Related News

Comments

Add a Comment

Our Channels