Malayali Media
India

ഡൽഹിയിൽ വായുമലിനീകരണം അതീവ ഗുരുതരാവസ്ഥയിൽ; നിയന്ത്രണങ്ങൾ കടുപ്പിച്ചു, നിർമ്മാണങ്ങൾക്ക് വിലക്ക്, ഓഫീസുകളിൽ 50% ഹാജർ

Admin User04 Nov 20261 views 3 min read
ഡൽഹിയിൽ വായുമലിനീകരണം അതീവ ഗുരുതരാവസ്ഥയിൽ; നിയന്ത്രണങ്ങൾ കടുപ്പിച്ചു, നിർമ്മാണങ്ങൾക്ക് വിലക്ക്, ഓഫീസുകളിൽ 50% ഹാജർ
Advertisement

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ വായുനിലവാരം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ നാളെ മുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഡെപ്യൂട്ടി കമ്മീഷണർ ഉത്തരവിറക്കി. കെട്ടിട നിർമ്മാണങ്ങൾക്കും പൊളിക്കലുകൾക്കും പൂർണ്ണ നിരോധനമേർപ്പെടുത്തിയതിനൊപ്പം സർക്കാർ, സ്വകാര്യ ഓഫീസുകളിൽ നേരിട്ടെത്തി ജോലി ചെയ്യേണ്ട ജീവനക്കാരുടെ എണ്ണം 50 ശതമാനമായി ചുരുക്കി. ഈ മാസം 20-ാം തീയതി വരെ നിയന്ത്രണങ്ങൾ പ്രാബല്യത്തിലുണ്ടാകും.

തലസ്ഥാനത്തെ ശരാശരി വായു മലിനീകരണ തോത് 350 കടന്നതോടെ ജനജീവിതം ദുരിതപൂർണ്ണമായി. ഇന്ന് രാവിലെ ധോല ക്വായിൽ മലിനീകരണ തോത് 417 രേഖപ്പെടുത്തിയപ്പോൾ ഗാസിപൂരിൽ ഇത് 410 ആയി ഉയർന്നു; നഗരത്തിന്റെ പല മേഖലകളിലും സൂചിക 400 കടന്നിട്ടുണ്ട്.

പുക മലിനീകരണം വരുംദിവസങ്ങളിൽ കൂടുതൽ രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ. സാഹചര്യങ്ങൾ കണക്കിലെടുത്ത് ഡൽഹിയുടെ അതിർത്തി മേഖലകളിൽ പോലീസ് കർശന പരിശോധനകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

Tags:#ഡൽഹി വായു മലിനീകരണം#എയർ ക്വാളിറ്റി ഇൻഡക്സ്#ധോല ക്വാ ഗാസിപൂർ മലിനീകരണം#ഡൽഹി നിർമ്മാണ നിരോധനം#ഓഫീസ് 50 ശതമാനം ഹാജർ#ഡൽഹി പുകമഞ്ഞ് നിയന്ത്രണം#Delhi Air Pollution Severe AQI#Delhi Construction Ban#50 Percent Office Attendance Delhi#Dhaula Kuan Ghazipur Pollution#Delhi NCR Smog Crisis News
Advertisement

Comments

Add a Comment

Our Channels