ഡൽഹി: ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ സഖ്യം സംഘടിപ്പിക്കാൻ നിശ്ചയിച്ചിരുന്ന മോക്ക് ഇംപീച്ച്‌മെന്റിന് (പബ്ലിക് ഇംപീച്ച്‌മെന്റ്) കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചു. ഡൽഹിയിലെ അശോക ഹോട്ടലിലും രാംലീലാ മൈതാനത്തുമാണ് പരിപാടിക്കായി അധികൃതർ അനുമതി നിഷേധിച്ചത്.
പ്രതിഷേധ നീക്കങ്ങളെ തടയാൻ കേന്ദ്രം കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും, ഇത് ബിജെപിയുടെ രാഷ്ട്രീയ കളികളുടെ ഭാഗമാണെന്നും കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി. ഇത്തരം നടപടികളിലൂടെ തങ്ങളെ തടയാൻ ശ്രമിച്ചാൽ പ്രത്യാഘാതം വലുതായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
തടസ്സങ്ങളെ ഭയന്ന് പിന്മാറില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, നിശ്ചയിച്ച പ്രകാരം നവംബർ ഒന്നിന് രാജ്യം കണ്ട ഏറ്റവും വലിയ റാലി നടക്കുമെന്നും കൂട്ടിച്ചേർത്തു.





