Malayali Media
India

'ട്രേഡ് സീക്രട്ട്': എസ്ഐആർ സോഫ്റ്റ്‌വെയർ വിവരങ്ങൾ നൽകാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ; വിവരാവകാശ അപേക്ഷ തള്ളി

Admin User27 Oct 20261 views 3 min read
'ട്രേഡ് സീക്രട്ട്': എസ്ഐആർ സോഫ്റ്റ്‌വെയർ വിവരങ്ങൾ നൽകാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ; വിവരാവകാശ അപേക്ഷ തള്ളി
Advertisement

ന്യൂഡൽഹി: വോട്ടർ പട്ടികയിലെ ക്രമക്കേടുകളും പിഴവുകളും പരിശോധിക്കാൻ ഉപയോഗിക്കുന്ന എസ്ഐആർ (SIR) സോഫ്റ്റ്‌വെയറിന്റെ വിശദാംശങ്ങൾ പരസ്യപ്പെടുത്താനാകില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇത് 'ട്രേഡ് സീക്രട്ട്' വിഭാഗത്തിൽപ്പെടുന്നതാണെന്നും മറ്റു രഹസ്യാത്മക സ്വഭാവങ്ങൾ ഉള്ളതിനാലാണ് മറുപടി നൽകാത്തതെന്നും വിവരാവകാശ അപേക്ഷയ്ക്ക് നൽകിയ വിശദീകരണത്തിൽ കമ്മീഷൻ വ്യക്തമാക്കി. തെലങ്കാന സ്വദേശിയായ എം.എ. മുജീബ് ആയൂബ് നൽകിയ അപേക്ഷയിലാണ് കമ്മീഷൻ ഈ നിലപാട് സ്വീകരിച്ചത്.

ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറിന്റെ പേര്, സംശയാസ്പദമായ വോട്ടർ എൻട്രികൾ സോഫ്റ്റ്‌വെയർ സ്വയം കണ്ടെത്തുമോ, നിർമ്മിതബുദ്ധി (എഐ) ഇതിന്റെ ഭാഗമായി ഉപയോഗിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളായിരുന്നു അപേക്ഷകൻ പ്രധാനമായും ആരാഞ്ഞത്. എന്നാൽ സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിനും വിവരങ്ങൾ നൽകാൻ സാധിക്കില്ലെന്ന മറുപടിയാണ് കമ്മീഷൻ രേഖാമൂലം നൽകിയത്.

നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനിലെ തന്നെ രണ്ട് കമ്മീഷണർമാർ ഈ സോഫ്റ്റ്‌വെയറിനെതിരെ എതിർപ്പ് ഉന്നയിച്ചിരുന്നു. സോഫ്റ്റ്‌വെയറിലെ പല ഓപ്ഷനുകളും വിവിധ രീതിയിലുള്ള ക്രമക്കേടുകൾ നടത്താൻ ഇടയാക്കുന്നതാണെന്ന ഗുരുതര ആക്ഷേപമായിരുന്നു ഇവർ ചൂണ്ടിക്കാണിച്ചിരുന്നത്.

Tags:#എസ്ഐആർ സോഫ്റ്റ്‌വെയർ വിവാദം#തെരഞ്ഞെടുപ്പ് കമ്മീഷൻ വിവരാവകാശം#ട്രേഡ് സീക്രട്ട് വോട്ടർ പട്ടിക#എം എ മുജീബ് ആയൂബ്#വോട്ടർ പട്ടിക ക്രമക്കേടുകൾ#കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ#നിർമ്മിതബുദ്ധി വോട്ടർ പരിശോധന#ദേശീയ വാർത്തകൾ മലയാളം#Election Commission SIR Software RTI#Trade Secret Election Commission#Voter List Verification Software#Telangana RTI Mujeeb Ayoob#National News Malayalam
Advertisement

Related News

ടൈഗർ ഷ്റോഫിനെതിരായ വെടിവെപ്പ്: സംഘം ആദ്യം ലക്ഷ്യമിട്ടത് സൽമാൻ ഖാനെ; രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ ഹരിയാനയിൽ പിടിയിൽ

ടൈഗർ ഷ്റോഫിനെതിരായ വെടിവെപ്പ്: സംഘം ആദ്യം ലക്ഷ്യമിട്ടത് സൽമാൻ ഖാനെ; രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ ഹരിയാനയിൽ പിടിയിൽ

കഫേ ഉടമയുടെ ദുരൂഹമരണം: ഒളിവിൽ കഴിഞ്ഞിരുന്ന ഇൻഫ്ലുവൻസർ ശ്രദ്ധ ദുബെയും സംഘവും നാഗ്പൂരിൽ പിടിയിൽ

കഫേ ഉടമയുടെ ദുരൂഹമരണം: ഒളിവിൽ കഴിഞ്ഞിരുന്ന ഇൻഫ്ലുവൻസർ ശ്രദ്ധ ദുബെയും സംഘവും നാഗ്പൂരിൽ പിടിയിൽ

രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള നീക്കങ്ങൾക്കെതിരെ ഒറ്റക്കെട്ടായി പോരാടണം; ദസറ ആഘോഷച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള നീക്കങ്ങൾക്കെതിരെ ഒറ്റക്കെട്ടായി പോരാടണം; ദസറ ആഘോഷച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

ആര്‍എസ്എസിന്റേത് ഭരണഘടനാ വിരുദ്ധ നിലപാട്; സ്ത്രീകളെ വസ്തുവായി കാണുന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

ആര്‍എസ്എസിന്റേത് ഭരണഘടനാ വിരുദ്ധ നിലപാട്; സ്ത്രീകളെ വസ്തുവായി കാണുന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

മണിപ്പൂർ കത്തുമ്പോഴും മോദി പോയത് വിദേശത്തേക്ക്; രാഹുൽ ഗാന്ധിയെ പിന്തുണച്ച് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി

മണിപ്പൂർ കത്തുമ്പോഴും മോദി പോയത് വിദേശത്തേക്ക്; രാഹുൽ ഗാന്ധിയെ പിന്തുണച്ച് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി

Comments

Add a Comment

Our Channels

എസ്ഐആർ സോഫ്റ്റ്‌വെയർ വിവരങ്ങൾ നൽകില്ല: തെരഞ്ഞെടുപ്പ് കമ്മീഷൻ | Malayali Media