വഡോദര: മുൻ ക്രിക്കറ്റ് താരവും ലോക്‌സഭാ എംപിയുമായ യൂസഫ് പത്താൻ ദീർഘകാലമായി പാട്ടത്തിന് ആവശ്യപ്പെട്ടിരുന്ന വഡോദരയിലെ തണ്ടൽജ പ്രദേശത്തെ 978 ചതുരശ്ര മീറ്റർ തർക്കഭൂമി അദ്ദേഹത്തിന് അനുവദിക്കാൻ ഗുജറാത്ത് സർക്കാർ തീരുമാനിച്ചു. തൃണമൂൽ കോൺഗ്രസ് വിട്ട് എൻഡിഎയിലേക്ക് എത്തി മാസങ്ങൾക്കകമാണ് സർക്കാരിന്റെ ഈ സുപ്രധാന നീക്കം.
ക്രിക്കറ്റ് താരം എന്ന പരിഗണനയിൽ ഇതിലെ 500 ചതുരശ്ര മീറ്റർ സ്ഥലം സൗജന്യമായും, ബാക്കിവരുന്ന ഭാഗം വില കുറച്ചുമാണ് അദ്ദേഹത്തിന് കൈമാറുന്നത്.
സർക്കാർ ഭൂമി യൂസഫ് പത്താന് വിട്ടുകൊടുക്കാൻ കഴിയില്ലെന്നായിരുന്നു ഇതുവരെ ഗുജറാത്ത് ഭരണകൂടം സ്വീകരിച്ചിരുന്ന നിലപാട്.





