Malayali Media
India

ട്രെയിനിലും റെയിൽവേ പരിസരങ്ങളിലും ഉച്ചത്തിൽ പാട്ടുവെച്ചാൽ 1,000 രൂപ പിഴ; ലംഘനം തുടർന്നാൽ തടവുശിക്ഷയെന്നും റെയിൽവേ വിജ്ഞാപനം

Admin User20 Oct 20261 views 3 min read
ട്രെയിനിലും റെയിൽവേ പരിസരങ്ങളിലും ഉച്ചത്തിൽ പാട്ടുവെച്ചാൽ 1,000 രൂപ പിഴ; ലംഘനം തുടർന്നാൽ തടവുശിക്ഷയെന്നും റെയിൽവേ വിജ്ഞാപനം
Advertisement

ന്യൂഡൽഹി: ട്രെയിനുകളിലും പ്ലാറ്റ്‌ഫോം ഉൾപ്പെടെയുള്ള റെയിൽവേ പരിസരങ്ങളിലും ഇയർഫോൺ ഉപയോഗിക്കാതെ ഉച്ചത്തിൽ പാട്ടുവെക്കുന്നതും സ്പീക്കറിലിട്ട് വീഡിയോ കാണുന്നതും സംസാരിക്കുന്നതും കുറ്റകരമാക്കി റെയിൽവേ വിജ്ഞാപനമിറക്കി. സഹയാത്രികരുടെ സ്വകാര്യതയും സുരക്ഷിത യാത്രയും ഉറപ്പുവരുത്തുന്നതിനായി ജൻ വിശ്വാസ് ഭേദഗതി പ്രകാരമുള്ള റെയിൽവേ ആക്ടിലെ സെക്ഷൻ 145 (2) (a) വകുപ്പ് പ്രകാരമാണ് പുതിയ നടപടി.

മൊബൈൽ ഫോണുകൾ സ്പീക്കർ മോഡിലിട്ട് ബുദ്ധിമുട്ടുണ്ടാക്കുന്ന യാത്രക്കാരിൽ നിന്ന് 1,000 രൂപ തൽക്ഷണ പിഴ ഈടാക്കുകയും ഇവരെ റെയിൽവേ പരിസരത്തുനിന്ന് പുറത്താക്കുകയും ചെയ്യും.

റെയിൽവേ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് അവഗണിച്ച് നിയമലംഘനം തുടരുന്നവർക്കെതിരെ 6 മാസം വരെ തടവോ 5,000 രൂപ പിഴയോ ലഭിക്കാവുന്ന കർശന വകുപ്പുകൾ ചുമത്തി കോടതിയിലേക്ക് കൈമാറുമെന്നും റെയിൽവേ വ്യക്തമാക്കുന്നു.

Tags:#ഇന്ത്യൻ റെയിൽവേ പുതിയ നിയമം#ട്രെയിനിൽ ഉറക്കെ പാട്ടുവെച്ചാൽ പിഴ#റെയിൽവേ 1000 രൂപ പിഴ#ദക്ഷിണ റെയിൽവേ വിജ്ഞാപനം#ജൻ വിശ്വാസ് ആക്ട് റെയിൽവേ#റെയിൽവേ ആക്ട് സെക്ഷൻ 145#ട്രെയിൻ യാത്രക്കാർക്ക് മുന്നറിയിപ്പ്#ദേശീയ വാർത്തകൾ മലയാളം#Indian Railway Fine Loud Music#Southern Railway Notification#Railway Act Section 145#Jan Vishwas Act Railway#Train Travel Rules Malayalam#National News Malayalam
Advertisement

Related News

വീട്ടുവാടക ചോദിച്ചതിന് ബെംഗളൂരുവിൽ അഭിഭാഷകനെ വെടിവെച്ചുകൊന്നു; പ്രതികളായ രണ്ട് ഓൺലൈൻ ഡെലിവറി ജീവനക്കാർക്കായി പോലീസ് തിരച്ചിൽ

വീട്ടുവാടക ചോദിച്ചതിന് ബെംഗളൂരുവിൽ അഭിഭാഷകനെ വെടിവെച്ചുകൊന്നു; പ്രതികളായ രണ്ട് ഓൺലൈൻ ഡെലിവറി ജീവനക്കാർക്കായി പോലീസ് തിരച്ചിൽ

രാഹുൽ ഗാന്ധി പാർട്ട് ടൈം രാഷ്ട്രീയക്കാരൻ; സ്വന്തം സമരങ്ങളോട് പോലും ആത്മാർത്ഥതയില്ലെന്ന് ബിജെപി, വിയറ്റ്നാം യാത്രാ ദൃശ്യങ്ങൾക്ക് പിന്നാലെ വിമർശനം ശക്തം

രാഹുൽ ഗാന്ധി പാർട്ട് ടൈം രാഷ്ട്രീയക്കാരൻ; സ്വന്തം സമരങ്ങളോട് പോലും ആത്മാർത്ഥതയില്ലെന്ന് ബിജെപി, വിയറ്റ്നാം യാത്രാ ദൃശ്യങ്ങൾക്ക് പിന്നാലെ വിമർശനം ശക്തം

കേന്ദ്ര സഹമന്ത്രി എൽ. മുരുഗന്റെ രാജി ബോളിവുഡ് നടിയുടെ പരാതിയെ തുടർന്നെന്ന് സൂചന; തമിഴ്‌നാട്ടിൽ ശ്രദ്ധ കേന്ദ്രീകരിക്കാനെന്ന് വിശദീകരണം

കേന്ദ്ര സഹമന്ത്രി എൽ. മുരുഗന്റെ രാജി ബോളിവുഡ് നടിയുടെ പരാതിയെ തുടർന്നെന്ന് സൂചന; തമിഴ്‌നാട്ടിൽ ശ്രദ്ധ കേന്ദ്രീകരിക്കാനെന്ന് വിശദീകരണം

തൃണമൂൽ വിട്ട് എൻഡിഎയിലെത്തി മാസങ്ങൾക്കകം യൂസഫ് പത്താന് ആശ്വാസം; വഡോദരയിലെ തർക്കഭൂമി വിട്ടുനൽകാൻ ഗുജറാത്ത് ബിജെപി സർക്കാർ തീരുമാനം

തൃണമൂൽ വിട്ട് എൻഡിഎയിലെത്തി മാസങ്ങൾക്കകം യൂസഫ് പത്താന് ആശ്വാസം; വഡോദരയിലെ തർക്കഭൂമി വിട്ടുനൽകാൻ ഗുജറാത്ത് ബിജെപി സർക്കാർ തീരുമാനം

സിജെപി നേതാക്കളുടെ കസ്റ്റഡി നീട്ടിയതിൽ കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനം; പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് അഭിജീത് ദീപ്കെ

സിജെപി നേതാക്കളുടെ കസ്റ്റഡി നീട്ടിയതിൽ കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനം; പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് അഭിജീത് ദീപ്കെ

Comments

Add a Comment

Our Channels

ട്രെയിനിലും റെയിൽവേ പരിസരങ്ങളിലും ഉച്ചത്തിൽ പാട്ടുവെച്ചാൽ 1,000 രൂപ പിഴ; ലംഘനം തുടർന്നാൽ തടവുശിക്ഷയെന്നും റെയിൽവേ വിജ്ഞാപനം | Malayali Media