ന്യൂഡൽഹി: വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണത്തിൽ (സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ) പ്രതിഷേധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 23-ന് കർഷകർ ഡൽഹിയിലേക്ക് മാർച്ച് നടത്തും. ദി ഹിന്ദു ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സംയുക്ത കിസാൻ മോർച്ചയുടെ (എസ്കെഎം) നേതൃത്വത്തിൽ വിവിധ കർഷക സംഘടനകൾ സംയുക്തമായാണ് തലസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നത്.





