ന്യൂഡൽഹി: തലസ്ഥാനത്ത് തിരംഗ മാർച്ച് സംഘടിപ്പിക്കുന്നതിന് മുന്നോടിയായി കരുതൽ തടങ്കലിലാക്കിയ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയുടെ അറസ്റ്റ് ഡൽഹി പോലീസ് ഔദ്യോഗികമായി രേഖപ്പെടുത്തി. കസ്റ്റഡിയിലെടുത്ത് 14 മണിക്കൂറുകൾക്ക് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്ന് തന്നെ അദ്ദേഹത്തെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്നാണ് വിവരം. എന്നാൽ, നിലവിൽ അഭിജീത് ദീപ്കെയെ പാർപ്പിച്ചിരിക്കുന്നത് ഏത് സ്ഥലത്താണെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
മുൻപ് അറസ്റ്റിലായ ഘട്ടത്തിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്ന വ്യവസ്ഥയിലാണ് ഇയാളെ വിട്ടയച്ചിരുന്നത്. ആ ജാമ്യവ്യവസ്ഥ ദീപ്കെ ലംഘിച്ചുവെന്ന് വ്യക്തമാക്കി കോടതിയെ സമീപിക്കാനാണ് നിലവിൽ ഡൽഹി പോലീസിന്റെ നീക്കം.





