ന്യൂഡൽഹി: ഗ്യാനേഷ് കുമാർ രാജിവെക്കാതെ സമരത്തിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി വിദ്യാർത്ഥി സംഘടന നേതാവ് നേഹ ബോറ. സാധാരണക്കാരുടെ ഉള്ളിൽ ഭയം കുത്തിനിറയ്ക്കാനാണ് ഭരണകൂടത്തിന്റെ ഒത്താശയോടെ ഡൽഹി പോലീസ് പ്രതിഷേധക്കാരെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തി.
എന്തുവന്നാലും പ്രതിഷേധം തുടരുമെന്ന് പ്രഖ്യാപിച്ച നേഹ, അന്യായമായി കസ്റ്റഡിയിൽ പാർപ്പിച്ചിരിക്കുന്ന അഭിജീത് ദീപ്കെയെ അടിയന്തരമായി വിട്ടയക്കാൻ പോലീസ് തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.





