ന്യൂഡൽഹി: വിദേശപ്രേരിതമായ ഭരണമാറ്റ ശ്രമങ്ങൾ കൊണ്ടോ ആസൂത്രിത അരാജകത്വങ്ങൾ കൊണ്ടോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ മുന്നേറ്റത്തെ തകിടം മറിക്കാനാകില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി. എസ്.ഐ.ആർ വിരുദ്ധ പ്രക്ഷോഭങ്ങളെ വിമർശിച്ചുകൊണ്ട്, രാജ്യത്തെ ബംഗ്ലാദേശാക്കി മാറ്റാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ജനവിധി നേടാൻ കഴിയാത്തവർക്ക് രാജ്യത്തിന്റെ പരമാധികാരത്തെ അട്ടിമറിക്കാൻ ഒരിക്കലും അനുവാദം നൽകില്ലെന്ന് എക്സിലൂടെ പങ്കുവെച്ച കുറിപ്പിൽ കേന്ദ്രമന്ത്രി വ്യക്തമാക്കി.





