ചെന്നൈ: വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണത്തെ (എസ്.ഐ.ആർ - സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ) ഡി.എം.കെ ഇനിയും ശക്തമായി എതിർക്കുമെന്ന് പാർട്ടി നേതാവും എം.പിയുമായ കനിമൊഴി. രാജ്യത്തെ പൗരന്മാരുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന യുവജനങ്ങൾക്ക് ഡി.എം.കെയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും വാർത്താ ഏജൻസിയായ പിടിഐയോട് സംസാരിക്കവെ അവർ വ്യക്തമാക്കി.
സി.ജെ.പി നേതാക്കൾ അറസ്റ്റിലായ വേളയിലും ഡി.എം.കെ അവർക്കൊപ്പം നിന്നിരുന്നുവെന്ന് കനിമൊഴി ഓർമ്മിപ്പിച്ചു.
പാർട്ടിയെ പ്രതിനിധീകരിച്ച് തങ്ങൾ അവർക്കൊപ്പമുണ്ടെന്ന് അറിയിക്കാനായി കഴിഞ്ഞദിവസം ചെന്നൈയിൽ സംഘടിപ്പിച്ച സി.ജെ.പി പ്രതിഷേധത്തിൽ നേരിട്ട് പങ്കെടുത്തിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.





