മുംബൈ: ഭരണകൂടത്തെ അട്ടിമറിക്കാൻ വ്യാജപ്രചാരണങ്ങളും വ്യക്തിഹത്യയും അപകീർത്തികരമായ പ്രസ്താവനകളും ആയുധമാക്കുന്ന പ്രതിപക്ഷത്തിന് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും കനത്ത പരാജയം നേരിടേണ്ടിവരുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. വെള്ളിയാഴ്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളാൽ മൂന്നുതവണ തുടർച്ചയായി തിരസ്കരിക്കപ്പെട്ടിട്ടും അധികാരം നഷ്ടപ്പെട്ട യാഥാർഥ്യം ഉൾക്കൊള്ളാൻ പ്രതിപക്ഷ നേതാക്കൾക്ക് ഇപ്പോഴും സാധിക്കുന്നില്ലെന്ന് ഷിൻഡെ കുറ്റപ്പെടുത്തി. സർക്കാരിലുള്ളവരെ വ്യക്തിപരമായി ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം തരംതാണ നീക്കങ്ങൾ അംഗീകരിക്കാനാകില്ലെന്നും ഫലം കാണില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇത് നേപ്പാളോ ശ്രീലങ്കയോ ബംഗ്ലാദേശോ അല്ലെന്നും കരുത്തുറ്റ 'പുതിയ ഭാരത'മാണെന്നും വ്യക്തമാക്കിയ ഉപമുഖ്യമന്ത്രി, അത്തരം അട്ടിമറികൾക്ക് ശ്രമിക്കുന്നവരെ പൊതുജനം കൃത്യമായി പാഠം പഠിപ്പിക്കുമെന്നും കൂട്ടിച്ചേർത്തു.





