തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണത്തിനുമെതിരെ (എസ്ഐആർ) രാജ്യവ്യാപകമായി സമാധാനപരമായ പ്രക്ഷോഭങ്ങൾ തുടരുമെന്ന് നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. അടിച്ചമർത്താനുള്ള ശ്രമങ്ങൾ ഉണ്ടായാലും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മഹാത്മാഗാന്ധി, ബി.ആർ. അംബേദ്കർ, ഭഗത് സിങ് എന്നിവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രാജ്യത്തെ യുവാക്കൾ സമാധാനപരമായി പ്രതിഷേധം മുന്നോട്ട് കൊണ്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച മാനവീയം വീഥിയിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്.





