ലഖ്നൗ: തിരഞ്ഞെടുപ്പ് കമ്മീഷന്റെ കൈവശമുള്ള വിവരങ്ങളിലെ തെറ്റുകൾ പൊതുജനങ്ങൾക്ക് ചൂണ്ടിക്കാണിക്കാൻ സാധിക്കുമെങ്കിൽ, എന്തുകൊണ്ട് കമ്മീഷന് സ്വന്തം ഡാറ്റ സ്വയം പരിശോധിച്ചുകൂടേയെന്ന് മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. ശരിയും തെറ്റും കൃത്യമായി പരിശോധിച്ചുറപ്പിക്കാതെ കമ്മീഷൻ എന്തിനാണ് ഇത്തരം വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
'റിപ്പോർട്ടേഴ്സ് കളക്ടീവ്' അടുത്തിടെ പുറത്തുവിട്ട കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ വോട്ടർപട്ടിക പരിശോധിക്കുമെന്ന് ഉത്തർപ്രദേശ് ചീഫ് ഇലക്ടറൽ ഓഫീസർ (സിഇഒ) വ്യക്തമാക്കിയതിന് പിന്നാലെയാണ് അഖിലേഷ് യാദവിന്റെ ഈ പ്രതികരണം.





