ന്യൂഡൽഹി: സിജെപിയോടുള്ള സമീപനത്തിൽ മയപ്പുമായി കോൺഗ്രസ് നേതൃത്വം. പാർട്ടിയെ പ്രതിപക്ഷ ഐക്യനിരയുടെ ഭാഗമാക്കാൻ കോൺഗ്രസിനുള്ളിൽ ധാരണയായതായാണ് സൂചന.
അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ മുഖേന രാഹുൽ ഗാന്ധിയുടെ വസതിയിലെ ചായസൽക്കാരത്തിലേക്ക് സിജെപി നേതാവ് അഭിജീത് ദീപ്കെയെ ക്ഷണിച്ചിരുന്നു. എന്നാൽ മഹാരാഷ്ട്രയിലായിരുന്നതിനാൽ ചടങ്ങിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് അനുകൂലമായ പ്രതികരണം നൽകാൻ അഭിജീത്തിന് സാധിച്ചില്ല.
സിജെപി നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയെ പരസ്യമായി അപലപിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയത് ഈ രാഷ്ട്രീയ നിലപാട് മാറ്റത്തിന്റെ തുടർച്ചയായാണ് വിലയിരുത്തപ്പെടുന്നത്.





