മുംബൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുംബൈയിൽ സംഘടിപ്പിച്ച രാഷ്ട്രീയ പ്രതിഷേധത്തിൽ പങ്കെടുത്ത ബോളിവുഡ് നടൻ ഇമ്രാൻ ഖാനോട് ഒക്ടോബർ 28-നകം രാജ്യം വിടാൻ മുംബൈ പോലീസ് നിർദേശം നൽകി. അമേരിക്കൻ പൗരത്വമുള്ള ഇമ്രാൻ ഖാൻ ഇമിഗ്രേഷൻ നിയമവ്യവസ്ഥകൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
കഴിഞ്ഞ ശനിയാഴ്ച നടന്ന സമരത്തിൽ പങ്കെടുത്തതിനെ തുടർന്ന് ഇമ്രാൻ ഖാനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു; ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.
ബോളിവുഡ് സൂപ്പർതാരം ആമിർ ഖാന്റെ അനന്തരവനാണ് നടൻ ഇമ്രാൻ ഖാൻ.





