വോട്ട് കൊള്ളയിലൂടെ ഭരണത്തിലെത്തിയവർക്ക് ജനാധിപത്യം എന്തെന്ന് തിരിച്ചറിയാൻ സാധിക്കില്ലെന്ന് വിദ്യാർത്ഥി നേതാവ് ഐഷി ഘോഷ്. ബിജെപി ഏകാധിപത്യം തുടരുകയാണെന്നും നിലവിലെ സാഹചര്യം അടിയന്തരാവസ്ഥയ്ക്ക് തുല്യമാണെന്നും കുറ്റപ്പെടുത്തിയ അവർ, ഗ്യാനേഷിനെ കേന്ദ്ര സർക്കാർ എന്തിനാണ് സംരക്ഷിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
ബിജെപി ഭരണകൂടം ജനാധിപത്യത്തെയും ദേശീയപതാകയെയും നിരന്തരം അപമാനിക്കുകയാണെന്ന് അവർ ആരോപിച്ചു. ജനങ്ങൾ ഒറ്റക്കെട്ടായി കൈകളിൽ ദേശീയപതാകയേന്തി തെരുവിലിറങ്ങി മുന്നോട്ട് പോകേണ്ട സമയമാണിതെന്നും ഐഷി വ്യക്തമാക്കി.
കൈകളിലുള്ള തിരംഗയെ ആക്രമിക്കാൻ ആർക്കും കഴിയില്ലെന്നും തങ്ങളുടെ പോരാട്ടം ഒരുകാരണവശാലും അവസാനിപ്പിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.





