ഭുവനേശ്വർ: ഒഡീഷയിലെ കാണ്ഡമാൽ ജില്ലയിൽ ഒരൊറ്റ ഉടലും രണ്ട് തലകളുമുള്ള അപൂർവ്വ ആൺകുഞ്ഞിന് യുവതി ജന്മം നൽകി. ഗർഭാവസ്ഥയുടെ 32-ാം ആഴ്ചയിൽ ഒക്ടോബർ 10 ശനിയാഴ്ച സിസേറിയനിലൂടെ ജനിച്ച ദമ്പതികളുടെ ആദ്യ കുഞ്ഞിനെ, ഉടൻതന്നെ ബെർഹാംപൂരിലെ എംകെസിജി മെഡിക്കൽ കോളേജിലെ പ്രത്യേക നവജാത ശിശു സംരക്ഷണ യൂണിറ്റിലേക്ക് (എസ്എൻസിയു) മാറ്റി.
വൈദ്യശാസ്ത്രപരമായി 'ഡൈസ്ഫാലിസ് പാരപാഗസ്' എന്ന് വിശേഷിപ്പിക്കുന്ന ഈ അവസ്ഥ, മൂന്ന് ലക്ഷം പ്രസവങ്ങളിൽ ഒന്നിൽ മാത്രം കണ്ടുവരുന്ന അത്യപൂർവ്വ പ്രതിഭാസമാണ്.
ആരോഗ്യനില നിർണ്ണായകമായി തുടരുന്ന കുഞ്ഞ് നിലവിൽ എസ്എൻസിയുവിൽ കർശന മെഡിക്കൽ നിരീക്ഷണത്തിലാണ്. അടുത്ത ദിവസങ്ങളിലെ വിദഗ്ദ്ധ പരിശോധനകൾക്ക് ശേഷമേ തുടർചികിത്സ സംബന്ധിച്ച് തീരുമാനമെടുക്കൂ എന്ന് ഡോക്ടർമാർ വ്യക്തമാക്കിയെങ്കിലും, ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ആശുപത്രി അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.





