Malayali Media
India

ജന്തർമന്തറിലെ മിന്നൽ സമരം: അറസ്റ്റിലായ സിജെപി സഹകൺവീനർമാരെ തിഹാർ ജയിലിലേക്ക് മാറ്റി; ഷിൻഡെയ്ക്ക് വ്യവസ്ഥകളോടെ ജാമ്യം

14 Oct 20261 views 3 min read
ജന്തർമന്തറിലെ മിന്നൽ സമരം: അറസ്റ്റിലായ സിജെപി സഹകൺവീനർമാരെ തിഹാർ ജയിലിലേക്ക് മാറ്റി; ഷിൻഡെയ്ക്ക് വ്യവസ്ഥകളോടെ ജാമ്യം
Advertisement

ഡൽഹി: ജന്തർമന്തറിൽ മിന്നൽ പ്രതിഷേധം നടത്തിയതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്ത സിജെപി സഹകൺവീനർമാരായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ അഞ്ച് ദിവസത്തെ റിമാൻഡിൽ തിഹാർ ജയിലിലേക്ക് അയച്ചു. നേതാക്കൾ നടത്തിയത് ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്നാണ് സംഭവത്തിൽ ഡൽഹി പോലീസിന്റെ വിശദീകരണം.

അതേസമയം, കേസിൽ അറസ്റ്റിലായ മറ്റൊരു നേതാവായ അജിങ്ക്യാ ഷിൻഡെയ്ക്ക് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഉപാധികളോടെ ജാമ്യം അനുവദിച്ചു.

അടുത്ത ആറ് മാസത്തേക്ക് സമാനമായ ഒരു പ്രവർത്തനങ്ങളിലും ഏർപ്പെടില്ലെന്ന ഉറപ്പിന്മേലും 5,000 രൂപ ജാമ്യത്തുക കെട്ടിവെക്കണമെന്ന നിബന്ധനയിലുമാണ് ഷിൻഡെയ്ക്ക് ജാമ്യം നൽകിയത്.

Tags:#ജന്തർമന്തർ മിന്നൽ സമരം#സിജെപി നേതാക്കൾ അറസ്റ്റ്#തിഹാർ ജയിൽ റിമാൻഡ്#സൗരവ് ദാസ്#അശുതോഷ് റാങ്ക#അജിങ്ക്യാ ഷിൻഡെ ജാമ്യം#ഡൽഹി പോലീസ് നടപടി#ജാമ്യവ്യവസ്ഥ ലംഘനം#ദേശീയ വാർത്തകൾ#Jantar Mantar Flash Protest#CJP Leaders Arrested#Sourav Das Ashutosh Ranka#Tihar Jail Remand#Ajinkya Shinde Bail Conditions#Delhi Police National News Malayalam
Advertisement

Comments

Add a Comment

Our Channels

ജന്തർമന്തർ സമരം: സിജെപി നേതാക്കളെ തിഹാർ ജയിലിലേക്ക് മാറ്റി | Malayali Media