ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ മുന്നണി നടത്തുന്ന പ്രതിഷേധങ്ങൾ തെരഞ്ഞെടുപ്പിലെ പരാജയങ്ങൾ മറച്ചുവെക്കാനുള്ള വ്യാജ ന്യായീകരണങ്ങൾ മാത്രമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒന്നര കിലോമീറ്റർ നീളുന്ന ഒരു റാലി രാജ്യത്തിന്റെ ശബ്ദമായി മാറില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, വരുന്ന 2029 തെരഞ്ഞെടുപ്പിലും ഇന്ത്യാ സഖ്യം തോൽവി വഴങ്ങുമെന്നും തുറന്നടിച്ചു.
രാഹുൽ ഗാന്ധി രാഷ്ട്രീയത്തിൽ പ്രവേശിച്ച നാൾ മുതൽ കോൺഗ്രസ് നേരിടുന്നത് തുടർപരാജയങ്ങളാണെന്നും, എസ്ഐആർ (SIR) നടപടിക്രമങ്ങൾ ആരംഭിച്ചത് 2024-ന് ശേഷമാണെന്നും ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി.





