Malayali Media
India

ഡൽഹിയിൽ പ്രതിഷേധത്തിനിടെ യുവതിയെ ക്രൂരമായി മർദ്ദിച്ച സംഭവം; നാല് ഹിന്ദു രക്ഷാദൾ പ്രവർത്തകർ അറസ്റ്റിൽ

12 Oct 20261 views 3 min read
ഡൽഹിയിൽ പ്രതിഷേധത്തിനിടെ യുവതിയെ ക്രൂരമായി മർദ്ദിച്ച സംഭവം; നാല് ഹിന്ദു രക്ഷാദൾ പ്രവർത്തകർ അറസ്റ്റിൽ
Advertisement

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദേശീയ തലസ്ഥാനത്ത് നടന്ന പ്രക്ഷോഭത്തിനിടെ യുവതിയെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ നാല് ഹിന്ദു രക്ഷാദൾ പ്രവർത്തകരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശികളായ രമൺ സൈനി (50), വിവേകാനന്ദ് എന്ന വിവേക് (32), കപിൽ കുമാർ (27), രവീന്ദർ സിങ് എന്ന ഗോവിന്ദ് ഹിന്ദു (35) എന്നിവരാണ് പിടിയിലായത്. സമൂഹമാധ്യമങ്ങളിൽ അക്രമ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ കമലാ മാർക്കറ്റ് പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

പ്രതിഷേധക്കാരനായ യുവാവിനെ സംഘം ചേർന്ന് മർദ്ദിക്കുന്നത് തടയാനെത്തിയ പെൺകുട്ടിയെ നിലത്തേക്ക് തള്ളിയിടുകയും, റോഡിൽ മുഖമമർത്തി വസ്ത്രം വലിച്ചുകീറാൻ ശ്രമിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. തുടർന്ന് സമീപത്തുണ്ടായിരുന്ന മറ്റ് പ്രതിഷേധക്കാർ ഇടപെട്ടതോടെയാണ് പോലീസ് അക്രമിയെ പിടിച്ചുമാറ്റിയത്.

അക്രമികൾക്കെതിരെ തുടക്കത്തിൽ പോലീസ് മൃദുസമീപനം സ്വീകരിച്ചെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. സംഭവസ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്ന കാര്യവും അന്വേഷിച്ചുവരികയാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Tags:#ഹിന്ദു രക്ഷാദൾ അറസ്റ്റ്#ഡൽഹി പോലീസ് കസ്റ്റഡി#യുവതിക്ക് നേരെ ആക്രമണം ഡൽഹി#ഗ്യാനേഷ് കുമാർ രാജി സമരം#കമലാ മാർക്കറ്റ് പോലീസ് സ്റ്റേഷൻ#രമൺ സൈനി ഗോവിന്ദ് ഹിന്ദു#ഡൽഹി ക്രൈം വാർത്തകൾ#Delhi Police Arrest Hindu Raksha Dal#Woman Assaulted Delhi Protest#CEC Gyanesh Kumar Resignation Agitation#Kamla Market Police FIR#Delhi Crime News Malayalam
Advertisement

Related News

'ഗ്യാനേഷ് കുമാറിനെ വെറുതെ വിടില്ല, അഴിമതി വിവരങ്ങൾ ലഭിച്ചു'; ഡൽഹിയിലെ പോലീസ് നടപടിയിൽ കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

'ഗ്യാനേഷ് കുമാറിനെ വെറുതെ വിടില്ല, അഴിമതി വിവരങ്ങൾ ലഭിച്ചു'; ഡൽഹിയിലെ പോലീസ് നടപടിയിൽ കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

'കേന്ദ്രം ശത്രുവായി കാണുന്നത് അതിർത്തികളെയല്ല, പ്രതിഷേധിക്കുന്ന കുട്ടികളെ'; സുപ്രീം കോടതിയെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ജോൺ ബ്രിട്ടാസ് എംപി

'കേന്ദ്രം ശത്രുവായി കാണുന്നത് അതിർത്തികളെയല്ല, പ്രതിഷേധിക്കുന്ന കുട്ടികളെ'; സുപ്രീം കോടതിയെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ജോൺ ബ്രിട്ടാസ് എംപി

ഗ്യാനേഷ് കുമാറിന്റെ രാജിക്കായി ഇന്ത്യാ സഖ്യത്തിന്റെ 'ഡൽഹി ചലോ മാർച്ച്' ഇന്ന്

ഗ്യാനേഷ് കുമാറിന്റെ രാജിക്കായി ഇന്ത്യാ സഖ്യത്തിന്റെ 'ഡൽഹി ചലോ മാർച്ച്' ഇന്ന്

'ഗ്യാനേഷ് കുമാറിനെ രക്ഷിക്കാൻ ബിജെപിയുടെ മരണവെപ്രാളം; തിങ്കളാഴ്ച രാജ്യം കാണാത്ത സമരം': കെ.സി. വേണുഗോപാൽ

'ഗ്യാനേഷ് കുമാറിനെ രക്ഷിക്കാൻ ബിജെപിയുടെ മരണവെപ്രാളം; തിങ്കളാഴ്ച രാജ്യം കാണാത്ത സമരം': കെ.സി. വേണുഗോപാൽ

'മോദിയുടെ ഏകാധിപത്യത്തെ ഭയക്കില്ല, തടയുന്നിടം ജന്തർ മന്തറാക്കുക'; യുവാക്കളോട് ഡൽഹിയിലേക്ക് എത്താൻ ആഹ്വാനം ചെയ്ത് അരവിന്ദ് കെജ്‌രിവാൾ

'മോദിയുടെ ഏകാധിപത്യത്തെ ഭയക്കില്ല, തടയുന്നിടം ജന്തർ മന്തറാക്കുക'; യുവാക്കളോട് ഡൽഹിയിലേക്ക് എത്താൻ ആഹ്വാനം ചെയ്ത് അരവിന്ദ് കെജ്‌രിവാൾ

Comments

Add a Comment

Our Channels

ഡൽഹിയിൽ പ്രതിഷേധത്തിനിടെ യുവതിയെ മർദ്ദിച്ച നാല് പേർ അറസ്റ്റിൽ | Malayali Media