ലഖ്‌നൗ: നോയിഡയിലെ ജേവാർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം' എന്ന് പുനർനാമകരണം ചെയ്യാനുള്ള നിർദ്ദേശത്തിന് ഉത്തർപ്രദേശ് മന്ത്രിസഭ അംഗീകാരം നൽകി. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് ഈ സുപ്രധാന തീരുമാനം വ്യക്തമാക്കിയത്.
2027-ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 25 വർഷത്തെ പൊതുസേവന ജീവിതം അടയാളപ്പെടുത്തിക്കൊണ്ട് വിമാനത്താവളത്തിന് അദ്ദേഹത്തിന്റെ പേര് നൽകാനുള്ള പ്രമേയം മന്ത്രിസഭ പാസാക്കിയത്.
ഡൽഹി എൻസിആർ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ വിമാനത്താവളം, 25 വർഷത്തെ നിർമ്മാണ നടപടികൾക്കൊടുവിൽ നിലവിലെ സർക്കാരിന്റെ കീഴിലാണ് പൂർത്തിയായത്. പദ്ധതിയുടെ ഒന്നാം ഘട്ട ഉദ്ഘാടനം നേരത്തെ നടന്നിരുന്നു.





