ഡൽഹി: ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന എസ്ഐആർ വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ധ്രുവ് റാഠിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് പരാതി. ബിജെപി നേതാവ് ഭാസ്കർ റാവുവാണ് പരാതി നൽകിയത്.
ജർമ്മൻ പൗരത്വമുള്ള ഒരാൾക്ക് ഇന്ത്യയിലെ എസ്ഐആർ വിരുദ്ധ സമരത്തിൽ എങ്ങനെ പങ്കെടുക്കാൻ കഴിയുമെന്ന് പരാതിയിൽ ഭാസ്കർ റാവു ചോദ്യമുന്നയിക്കുന്നു. പ്രക്ഷോഭത്തിൽ അണിചേരുന്നതിന് മുൻപ് റാഠി മുൻകൂർ അനുമതി വാങ്ങിയിരുന്നോ എന്നതടക്കമുള്ള വിഷയങ്ങളിൽ വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം പരാതിയിലൂടെ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.





