Malayali Media
India

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തിൽ നാലാം ദിവസവും പ്രതിഷേധം കടുപ്പിച്ച് ഇന്ത്യാ സഖ്യം; ഇന്ന് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച്

Admin User09 Oct 20262 views 3 min read
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തിൽ നാലാം ദിവസവും പ്രതിഷേധം കടുപ്പിച്ച് ഇന്ത്യാ സഖ്യം; ഇന്ന് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച്
Advertisement

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തുടർച്ചയായ നാലാം ദിവസവും രാജ്യതലസ്ഥാനത്ത് പ്രതിഷേധം ശക്തമാക്കാൻ ഇന്ത്യാ സഖ്യം. രാഷ്ട്രപതിയെ നേരിൽക്കണ്ട് പരാതി നൽകാൻ അനുമതി തേടിയെങ്കിലും മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്താൻ പ്രതിപക്ഷം തീരുമാനിച്ചത്. പ്രതിഷേധ സാധ്യതകൾ കണക്കിലെടുത്ത് ഡൽഹിയിൽ അതീവ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

ഗ്യാനേഷ് കുമാറിനെതിരായ ഗുരുതര ആരോപണങ്ങൾ അടങ്ങിയ നിവേദനം രാഷ്ട്രപതിക്ക് സമർപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. സന്ദർശനാനുമതി ലഭിക്കുകയാണെങ്കിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള 10 നേതാക്കളുടെ സംഘം രാഷ്ട്രപതിയെ കാണും.

അനുമതി ലഭിച്ചില്ലെങ്കിൽ ഉച്ചയ്ക്ക് ശേഷം പാർലമെന്റ് സെൻട്രൽ ഹാളിൽ ഒത്തുകൂടാൻ എംപിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തുടർന്ന് വൈകിട്ട് മൂന്ന് മണിയോടെ സെൻട്രൽ ഹാളിൽ നിന്ന് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് ആരംഭിക്കും.

Tags:#ഗ്യാനേഷ് കുമാർ രാജി സമരം#ഇന്ത്യാ സഖ്യം രാഷ്ട്രപതി ഭവൻ മാർച്ച്#രാഹുൽ ഗാന്ധി രാഷ്ട്രപതി കൂടിക്കാഴ്ച#തെരഞ്ഞെടുപ്പ് കമ്മീഷണർ വിവാദം#പാർലമെന്റ് സെൻട്രൽ ഹാൾ എംപിമാർ#ഡൽഹി അതീവ സുരക്ഷ#ഇന്ത്യാ മുന്നണി സമരം ഡൽഹി#ദേശീയ വാർത്തകൾ#India Bloc Rashtrapati Bhavan March#CEC Gyanesh Kumar Resignation#Rahul Gandhi President Meet#INDIA Alliance Delhi Protest#Parliament Central Hall March Delhi
Advertisement

Related News

ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം: എസ്എഫ്ഐ പ്രവർത്തകരെ തേടി സുർജിത് ഭവനിലെത്തി ഡൽഹി പോലീസ്

ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം: എസ്എഫ്ഐ പ്രവർത്തകരെ തേടി സുർജിത് ഭവനിലെത്തി ഡൽഹി പോലീസ്

മോഷണം പോയ ഐഫോണിന്റെ പാസ്‌വേഡ് ആവശ്യപ്പെട്ട് കള്ളന്റെ സന്ദേശം; പോലീസിനെതിരെ നടപടിയില്ലെന്ന ആരോപണവുമായി ഉത്തരാഖണ്ഡിൽ യുവതി

മോഷണം പോയ ഐഫോണിന്റെ പാസ്‌വേഡ് ആവശ്യപ്പെട്ട് കള്ളന്റെ സന്ദേശം; പോലീസിനെതിരെ നടപടിയില്ലെന്ന ആരോപണവുമായി ഉത്തരാഖണ്ഡിൽ യുവതി

ആരെത്ര ബഹളമുണ്ടാക്കിയാലും മുന്നോട്ടുതന്നെ; ഖജനാവ് കൊള്ളയടിച്ചവർക്ക് എന്നെ ഇഷ്ടപ്പെടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആരെത്ര ബഹളമുണ്ടാക്കിയാലും മുന്നോട്ടുതന്നെ; ഖജനാവ് കൊള്ളയടിച്ചവർക്ക് എന്നെ ഇഷ്ടപ്പെടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ജീവിച്ചിരിക്കുന്നവരെ മരിച്ചവരാക്കി വോട്ട് കവർന്നു; ഗ്യാനേഷ് കുമാറിനേക്കാൾ വലിയ വഞ്ചകനില്ലെന്ന് ബെംഗളൂരുവിലെ സിജെപി സമരത്തിൽ ധ്രുവ് റാഠി

ജീവിച്ചിരിക്കുന്നവരെ മരിച്ചവരാക്കി വോട്ട് കവർന്നു; ഗ്യാനേഷ് കുമാറിനേക്കാൾ വലിയ വഞ്ചകനില്ലെന്ന് ബെംഗളൂരുവിലെ സിജെപി സമരത്തിൽ ധ്രുവ് റാഠി

ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണം, ലക്ഷ്യം എസ്ഐആർ പൂർണ്ണമായി ഇല്ലാതാക്കൽ; ബെംഗളൂരുവിലെ സിജെപി സമരത്തിൽ നടൻ പ്രകാശ് രാജ്

ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണം, ലക്ഷ്യം എസ്ഐആർ പൂർണ്ണമായി ഇല്ലാതാക്കൽ; ബെംഗളൂരുവിലെ സിജെപി സമരത്തിൽ നടൻ പ്രകാശ് രാജ്

Comments

Add a Comment

Our Channels

ഗ്യാനേഷ് കുമാറിന്റെ രാജി: ഇന്ത്യാ സഖ്യം ഇന്ന് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തും | Malayali Media