ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ, എസ്എഫ്ഐ പ്രവർത്തകരുടെ സാന്നിധ്യം പരിശോധിക്കാൻ ഡൽഹി പോലീസ് സിപിഐഎം പാർട്ടി പഠന കേന്ദ്രമായ എച്ച്.കെ.എസ്. സുർജിത് ഭവനിലെത്തി. വൈകുന്നേരത്തോടെയാണ് പോലീസ് സംഘം സുർജിത് ഭവനിലെത്തിയത്.
ഗ്യാനേഷ് കുമാറിനെതിരെ ഒക്ടോബർ 10-ന് സംഘടിപ്പിക്കുന്ന സമരത്തിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശ് പോലീസ് തങ്ങളെ ഭീഷണിപ്പെടുത്തിയതായി എസ്എഫ്ഐ ആരോപിച്ചു. കൂടാതെ, പ്രവർത്തകരെ അന്യായമായി കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുകയാണെന്നും സംഘടന ആരോപിക്കുന്നു.
സിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങൾ രാജ്യതലസ്ഥാനത്ത് മൂന്നാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് പോലീസിന്റെ ഈ അപ്രതീക്ഷിത പരിശോധന.





