Malayali Media
India

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില 95 ഡോളർ കടന്നു; രാജ്യത്ത് ഇന്ധനവില കുതിച്ചുയർന്നേക്കും

Admin User03 Sept 202612 views 3 min read
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില 95 ഡോളർ കടന്നു; രാജ്യത്ത് ഇന്ധനവില കുതിച്ചുയർന്നേക്കും
Advertisement

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ നിരക്കുകൾ വീണ്ടും ഉയർന്നേക്കുമെന്ന് സൂചന. ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില (ക്രൂഡ് ഓയിൽ) ബാരലിന് 95 ഡോളർ പിന്നിട്ടതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്. ക്രൂഡ് ഓയിൽ വില 95 മുതൽ 100 ഡോളർ വരെയുള്ള നിരക്കിൽ തുടരുകയാണെങ്കിൽ ചില്ലറ വിൽപ്പന വില വർദ്ധിപ്പിക്കുന്ന കാര്യം പുനഃപരിശോധിക്കേണ്ടി വരുമെന്നാണ് എണ്ണക്കമ്പനികളുടെ നിലപാട്. കഴിഞ്ഞ ആറ് ആഴ്ചകൾക്കിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവിൽ ക്രൂഡ് ഓയിൽ വ്യാപാരം നടക്കുന്നത്. യു.എസ്-ഇറാൻ പോരും ഹോർമുസ് കടലിടുക്കിൽ രൂപപ്പെട്ട യുദ്ധസമാന സാഹചര്യങ്ങളുമാണ് ആഗോള എണ്ണ നീക്കത്തെ പ്രതിസന്ധിയിലാക്കിയതും വിപണിയിൽ വില കുതിച്ചുയരാൻ കാരണമായതും.

പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷം അതീവ ഗുരുതരമായി തുടരുകയാണ്. ഹോർമുസ് കടലിടുക്കിലൂടെ നീങ്ങിയ സൗദി അറേബ്യൻ എണ്ണക്കപ്പലിന് നേരെ ഇന്ന് വീണ്ടും ആക്രമണമുണ്ടായി. ആക്രമണത്തിൽ രണ്ട് ഫിലിപ്പീൻസ് നാവികർക്ക് ജീവൻ നഷ്ടപ്പെട്ടു. സംഭവത്തെ ശക്തമായ ഭാഷയിലാണ് സൗദി അറേബ്യ അപലപിച്ചത്. എന്നാൽ ഈ ആക്രമണവാർത്തകൾ ഇറാൻ പൂർണ്ണമായും നിഷേധിച്ചു. സമുദ്രത്തിൽ സ്ഥാപിച്ചിരുന്ന മൈനുകളിൽ തട്ടിയാണ് കപ്പലിന് തീപിടിച്ചതെന്നും, വാണിജ്യ കപ്പൽ സഞ്ചരിച്ചത് അനധികൃത സമുദ്രപാതയിലൂടെയാണെന്നുമാണ് ഇറാന്റെ വാദം.

ഇതിനിടയിൽ, വിമാന ഇന്ധന നിരക്കിലും (എ.ടി.എഫ്) വർദ്ധനവ് വരുത്തിയിട്ടുണ്ട്. 5.46 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം അഞ്ച് രൂപ ഉയർത്തിയതിന് തൊട്ടുപിന്നാലെയാണ് തുടർച്ചയായി വീണ്ടും നിരക്ക് കൂട്ടിയത്. വിമാന കമ്പനികളുടെ ആകെ പ്രവർത്തനച്ചെലവിൽ 40 ശതമാനത്തോളവും ഇന്ധനത്തിനായി ചെലവഴിക്കുന്നതിനാൽ ഈ വിലക്കയറ്റം സ്വാഭാവികമായും യാത്രാക്കൂലിയിലും പ്രതിഫലിച്ചേക്കും. വിമാന നിരക്കിലെ ഈ വർദ്ധനവ് പ്രാഥമികമായി ആഭ്യന്തര സർവീസുകളിലാവും ആദ്യം ബാധിക്കുക.

Tags:#crude oil price#petrol price hike#diesel price hike#india
Advertisement

Related News

150 സ്കൂളുകളിൽ ഒരു അധ്യാപകൻ പോലുമില്ല, 3,500 വിദ്യാലയങ്ങളിൽ ഒരൊറ്റ അധ്യാപകൻ മാത്രം; ഹിമാചൽ നിയമസഭയിൽ കണക്കുകൾ നിരത്തി വിദ്യാഭ്യാസമന്ത്രി

150 സ്കൂളുകളിൽ ഒരു അധ്യാപകൻ പോലുമില്ല, 3,500 വിദ്യാലയങ്ങളിൽ ഒരൊറ്റ അധ്യാപകൻ മാത്രം; ഹിമാചൽ നിയമസഭയിൽ കണക്കുകൾ നിരത്തി വിദ്യാഭ്യാസമന്ത്രി

ഉത്തരേന്ത്യയിൽ ശക്തമായ കാലവർഷക്കെടുതി; ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 12 ആയി, യു.പിയിലും മധ്യപ്രദേശിലും പ്രളയസാധ്യത

ഉത്തരേന്ത്യയിൽ ശക്തമായ കാലവർഷക്കെടുതി; ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 12 ആയി, യു.പിയിലും മധ്യപ്രദേശിലും പ്രളയസാധ്യത

ഓപ്പറേഷൻ സിന്ദൂറിന്റെ കമാൻഡിങ് ചീഫ്; അയോധ്യ രാമക്ഷേത്രത്തിന്റെ പ്രഥമ സി.ഇ.ഒ ആയി റിട്ട. എയർ മാർഷൽ ജീതേന്ദ്ര മിശ്ര ചുമതലയേൽക്കും

ഓപ്പറേഷൻ സിന്ദൂറിന്റെ കമാൻഡിങ് ചീഫ്; അയോധ്യ രാമക്ഷേത്രത്തിന്റെ പ്രഥമ സി.ഇ.ഒ ആയി റിട്ട. എയർ മാർഷൽ ജീതേന്ദ്ര മിശ്ര ചുമതലയേൽക്കും

പുല്ലുവെട്ടാൻ ആളുകൾ ഉള്ളതറിയാതെ കടുവയുടെ കൂട് തുറന്നുവിട്ടു; മൃഗശാലാ ജീവനക്കാരിക്ക് ദാരുണാന്ത്യം

പുല്ലുവെട്ടാൻ ആളുകൾ ഉള്ളതറിയാതെ കടുവയുടെ കൂട് തുറന്നുവിട്ടു; മൃഗശാലാ ജീവനക്കാരിക്ക് ദാരുണാന്ത്യം

ഡി.എം.കെ ഭരണകാലത്ത് കർഷകർക്കും അധ്യാപകർക്കുമെതിരെ എടുത്ത കേസുകൾ റദ്ദാക്കുമെന്ന് മുഖ്യമന്ത്രി വിജയ്

ഡി.എം.കെ ഭരണകാലത്ത് കർഷകർക്കും അധ്യാപകർക്കുമെതിരെ എടുത്ത കേസുകൾ റദ്ദാക്കുമെന്ന് മുഖ്യമന്ത്രി വിജയ്

Comments

Add a Comment

Our Channels

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില 95 ഡോളർ കടന്നു; രാജ്യത്ത് ഇന്ധനവില കുതിച്ചുയർന്നേക്കും | Malayali Media